റോസ്മേരി ഫിലിപ്പോസ് അയർലൻഡിൽ അന്തരിച്ചു

റോസ്മേരി ഫിലിപ്പോസ് അയർലൻഡിൽ അന്തരിച്ചു

കോർക്ക്: തൃശൂർ ചാലക്കുടി സ്വദേശിനിയായ മലയാളി നഴ്സ് റോസ്മേരി ഫിലിപ്പോസ് (40) അയർലൻഡിലെ കോർക്കിൽ അന്തരിച്ചു. 

കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കോർക്ക് ബാലിൻകോളിഗിൽ കുടുംബസമേതം താമസിച്ചുവരികയായിരുന്ന റോസ്മേരി, ബോൺ സെക്കേഴ്സ് ഹോസ്പിറ്റലിലും മൗലം ഹെൽത്ത്കെയറിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 

തൃശൂര്‍, കൊരട്ടി, കോനൂര്‍ കിടങ്ങന്‍ കുടുംബാംഗമായ പരേതനായ ഫിലിപ്പോസിന്റെയും കൊച്ചുമേരിയുടെയും മകളാണ് റോസ് മേരി. സിനു തോമസാണ് ഭർത്താവ്. എലാനോ തോമസ് സിനു, ഇവാ റോസ് സിനു എന്നിവർ മക്കളാണ്. സഹോദരൻ: പ്രേംനാഥ്.

പൊതുദർശനവും സംസ്കാര ശുശ്രൂഷകളും സംബന്ധിച്ച വിവരങ്ങൾ: 

പൊതുദര്‍ശനം:

നവംബര്‍ 12 വ്യാഴാഴ്ച വൈകിട്ട് 5 മുതല്‍ 7 വരെ   ബാലിന്‍ങ്കോളിഗിലെ ക്രൗലി ഫ്യൂണറല്‍ ഹോമില്‍.

Location: Crowley Funeral Home, Ballincollig – P31 W982) .

സംസ്‌കാര ശുശ്രൂഷ

നവംബർ 13 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ബാലിൻകോളിഗ് ചർച്ച് ഓഫ് ക്രൈസ്റ്റ് ഔർ ലൈറ്റ് ദേവാലയത്തിൽ നടക്കുന്ന കുർബാനയ്ക്കും പ്രാർത്ഥനകൾക്കും ശേഷം ഓവൻസിലെ സെന്റ് ജോൺസ് സെമിത്തേരിയിൽ സംസ്കാര ശുശ്രൂഷകള്‍ നടക്കും. 

Location: Christ Our Light Church, Innishmore, Ballincollig – P31 HW74

റോസ്മേരിയുടെ അകാല വിയോഗത്തിൽ അയർലൻഡിലെ മലയാളി പ്രവാസി സമൂഹം അനുശോചനം രേഖപ്പെടുത്തി.

Funeral and Viewing Details:

  • Public Viewing (Wake): Lying in repose at Crowley’s Funeral Home, Ballincollig on Thursday (12th November) from 5pm to 7pm for visitation.  Crowley Funeral Home, Ballincollig (Eircode: P31 W982).
  • Funeral Service & Burial: Friday, November 13, at 11:00 AM. Requiem Mass will be held at the Church of Christ Our Light, Innishmore, Ballincollig (Eircode: P31 HW74), followed by the burial at St. John's Cemetery in Ovens.
  •   Viewed on https://www.churchservices.tv/ballincolligchristourlight . 
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network