PSC ചെയർമാന്റെ കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

PSC ചെയർമാന്റെ കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

പാലക്കാട്: പി.എസ്.സി ചെയർമാന്റെ കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

പി.എസ്.സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കണമെന്നും സംഭവത്തിലെ മുഴുവൻ കുറ്റവാളികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് യുവമോർച്ച പാലക്കാട് വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി പി.എസ്.സി ചെയർമാന്റെ കോലം കത്തിച്ചു.



പ്രതിഷേധ പ്രകടനം പാലക്കാട് വെസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി ഇ.പി. നന്ദകുമാർ ഉദ്ഘാടനം ചെയ്തു. യുവമോർച്ച ജില്ലാ അധ്യക്ഷൻ എം. ദൃശ്യക് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ സെക്രട്ടറി കെ. പ്രസാദ് മുഖ്യപ്രഭാഷണം നടത്തി.

പരിപാടിയിൽ സന്ദീപ് സ്വാഗതവും ശരത് നന്ദിയും രേഖപ്പെടുത്തി. യുവമോർച്ച ജില്ലാ ഭാരവാഹികളായ അജീഷ്, രജ്ഞിത്ത്, സന്ദീപ്, വിപിൻ, അമൽ, അനിരൂപ്, ശ്രീറാം, വിഷ്ണു, വിശാഖ്, മനു, ദീപക് തുടങ്ങിയ നേതാക്കൾ പ്രതിഷേധത്തിന് നേതൃത്വം നൽകി. വരും ദിവസങ്ങളിലും വിഷയത്തിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് സംഘടനയുടെ തീരുമാനം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network