മലപ്പുറം: വീട്ടുടമ ഡയാലിസിസിനായി ആശുപത്രിയിൽ പോയ സമയം നോക്കി വീട്ടിൽ കയറി സ്വർണവും പണവും കവർന്ന പ്രതി പിടിയിൽ.
താമരശ്ശേരി എകരൂൽ സ്വദേശി അനന്തുവിനെയാണ് കൊണ്ടോട്ടി പോലീസ് അറസ്റ്റ് ചെയ്തത്. കൊണ്ടോട്ടി ടൗണിലെ കോഴിക്കോടൻ മൊയ്തീൻ കുട്ടിയുടെ വീട്ടിലാണ് കവർച്ച നടന്നത്.
വീട്ടിൽ സൂക്ഷിച്ചിരുന്ന നാലര പവൻ സ്വർണാഭരണങ്ങളും ഒന്നര ലക്ഷം രൂപയുമാണ് പ്രതി മോഷ്ടിച്ചത്. തുടർന്ന് സമീപത്തെ മറ്റൊരു വീട്ടിലും ഇയാൾ മോഷണശ്രമം നടത്തിയിരുന്നു.
വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി പോലീസ് നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിനൊടുവിലാണ് പ്രതി വലയിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കും.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.