സന : യെമനിലെ ഏഡനിലുള്ള അൽ-മാഷിഖ് പ്രസിഡൻഷ്യൽ കൊട്ടാരത്തിന് നേരെ ഹൂതികൾ നടത്തിയ മിസൈലാക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
അഞ്ച് മിസൈലുകൾ ഉപയോഗിച്ചാണ് അൽ-മാഷിഖ് കൊട്ടാരത്തിന് നേരെ ആക്രമണം നടത്തിയതെന്ന് യെമൻ വാർത്താവിതരണ മന്ത്രി മുഅമ്മർ അൽ-ഇറിയാനി വ്യക്തമാക്കി.പ്രധാനമന്ത്രിയും മറ്റ് ഉദ്യോഗസ്ഥരും സുരക്ഷിതരാണെങ്കിലും അദ്ദേഹത്തിന്റെ രണ്ട് അംഗരക്ഷകർ ആക്രമണത്തിൽ കൊല്ലപ്പെട്ടു. സൗദി അറേബ്യയുടെ പിന്തുണയുള്ള, അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട യെമൻ സർക്കാരിന്റെ ആസ്ഥാനത്തുള്ള ഈ ആക്രമണം ഇരുവിഭാഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടൽ കൂടുതൽ രൂക്ഷമാക്കുമെന്നും, രാജ്യം പൂർണ്ണമായ ആഭ്യന്തര യുദ്ധത്തിലേക്ക് നീങ്ങുമോ എന്ന ആശങ്ക ഉയർത്തുന്നുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഹൂതി സായുധ സംഘവും സൗദി പിന്തുണയുള്ള സേനയും തമ്മിലുള്ള പോരാട്ടം ശക്തമായ പശ്ചാത്തലത്തിൽ, സൗദിക്ക് സൈനിക പിന്തുണ നൽകാൻ ഫ്രാൻസ് തീരുമാനിക്കുകയും സേനാ സംവിധാനങ്ങൾ വിന്യസിച്ചുതുടങ്ങുകയും ചെയ്തു. സംഘർഷ സാഹചര്യത്തിൽ ഇൻഡിഗോ റിയാദിലേക്കും ജിദ്ദയിലേക്കും ദമ്മാമിലേക്കും മദീനയിലേക്കുമുള്ള വിമാന സർവീസുകൾ ഒക്ടോബർ 24 വരെ റദ്ദാക്കിയതായി അറിയിച്ചു.
ഗൾഫ് സെക്ടറിൽ നിന്ന് കരിപ്പൂരിലേക്കും തിരിച്ചുമുള്ള ഇന്നത്തെ വിമാന സർവീസുകളും പൂർണ്ണമായി റദ്ദാക്കിയിട്ടുണ്ട്. റാസൽഖൈമ, ദമ്മാം, റിയാദ്, ജിദ്ദ, ബഹ്റൈൻ, അൽ ഐൻ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള ആകെ 22 വിമാന സർവീസുകളാണ് നിലവിൽ മുടങ്ങിയത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.