പാതിരാത്രിക്ക് നായയുടെ പിന്നാലെ വീട്ടിലേക്ക് ഓടിക്കയറിയത്'പുലി: സധൈര്യം പുലിയെ പൂട്ടി യുവതി അഭിനന്ദിച്ച്‌ വനംവകുപ്പും,

പാതിരാത്രിക്ക് നായയുടെ പിന്നാലെ വീട്ടിലേക്ക് ഓടിക്കയറിയത്'പുലി: സധൈര്യം പുലിയെ പൂട്ടി യുവതി അഭിനന്ദിച്ച്‌ വനംവകുപ്പും,

ഉത്തരാഖണ്ഡ്: വളർത്തുനായയെ പിന്തുടർന്ന് വീട്ടിനുള്ളിലെത്തിയ പുലിയെ മുറിയില്‍ പൂട്ടി നാട്ടുകാരെ വിവരമറിയിച്ച ഉത്തരാഖണ്ഡിലെ നൈനിറ്റാളില്‍ നിന്നുള്ള യുവതി  ഇന്ന് നാട്ടിലെ 'ഹീറോ'യാണ്.

തന്‍റെ ശാരീരിക പരിമിതകളെ പോലും മറികടന്ന്, അത്യാവശ്യഘട്ടത്തില്‍ മനസാന്നിധ്യത്തോടെയുള്ള ജയന്തി ദേവിയുടെ നീക്കം സമൂഹ മാധ്യമ ഉപയോക്താക്കളുടെയും ശ്രദ്ധ പിടിച്ച്‌ പറ്റി. ജയന്തി ദേവി വീട്ടില്‍ തനിച്ചായിരുന്ന സമയത്തായിരുന്നു അപ്രതീക്ഷിതമായി വളർത്തുനായയെ പിന്തുടർന്ന് പുലി വീട്ടിലേക്ക് എത്തിയത്. എന്നിട്ടും ധൈര്യത്തോടെ ബുദ്ധിപൂർവ്വം പുലിയെ പിടികൂടാൻ ജയന്തിയ്ക്ക് കഴിഞ്ഞു.

വളർത്തുനായയ്ക്ക് പിന്നാലെ പുലിയും വീട്ടിനുള്ളിലേക്ക്!

നൈനിറ്റാള്‍ ജില്ലയിലെ ബേതാല്‍ഘട്ട് ബ്ലോക്കിലുള്ള ടല്ലി സേഥി ഗ്രാമത്തില്‍ കഴിഞ്ഞ ഞായറാഴ്ച രാത്രി വൈകിയാണ് സംഭവം നടന്നത്. പുലർച്ചെ രണ്ടിനും മൂന്നിനും ഇടയില്‍ വളർത്തുനായയെ പിന്തുടർന്നെത്തിയ പുലി, നായയുടെ പിന്നാലെ വീടിനുള്ളിലേക്ക് കടക്കുകയായിരുന്നു. പുലിയുടെ അക്രമണത്തില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് നായ വീടിനുള്ളിലേക്ക് ഓടിക്കയറിയതെന്ന് റിപ്പോർട്ടുകള്‍ പറയുന്നു.


സധൈര്യം ജയന്തി ദേവി

വീടിനോട് ചേർന്നുള്ള മുറിയില്‍ പുലി കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ജയന്തി ദേവി പെട്ടെന്ന് തന്നെ അപകടം മനസ്സിലാക്കി. അവർ പുലിയുടെ അടുത്തേക്ക് പോകാനോ, അതിനെ നേരിടാനോ, വഹളം വച്ച്‌ ആളെക്കൂട്ടാനോ ശ്രമിക്കാതെ, മുറിയുടെ വാതില്‍ പതിയെ അടച്ച്‌ പുലിയെ മുറിക്കുള്ളില്‍ പൂട്ടുകയായിരുന്നു. ഇതോടെ പുലിക്ക് മുറിക്ക് വെളിയില്‍ കടക്കാൻ കഴിയാതെയായി. പുലി മുറിക്കുള്ളില്‍ കുടുങ്ങിയെന്ന് മനസിലായതിന് പിന്നാലെ ജയന്തി ബഹളംവെച്ച്‌ സമീപവാസികളെ ഉണർത്തുകയായിരുന്നു. പിന്നീട് നാട്ടുകാരെത്തി വനം വകുപ്പിനെ വിവരമറിയിച്ചു

വനംവകുപ്പ് സംഘം സ്ഥലത്തെത്തി പുലിയെ മയക്കുവെടിവെച്ച്‌ സുരക്ഷിതമായി പുറത്തെടുത്തെന്ന് റിപ്പോർട്ടുകള്‍ പറയുന്നു. ഫോറസ്റ്റ് റേഞ്ചർ മനോജ് ഭഗത്തിന്‍റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. പിടികൂടിയ പുലിയെ രക്ഷാകേന്ദ്രത്തിലേക്ക് മാറ്റി.

 ബേതാല്‍ഘട്ട് മേഖലയിലെ ജനവാസകേന്ദ്രങ്ങള്‍ക്ക് സമീപം പുലികളുടെ സാന്നിധ്യം വർധിക്കുന്നതായി റിപ്പോർട്ടുകളില്‍ പറയുന്നു. ബാസ്ഗാവ്, സൗംഗാവ്, സിമല്‍ഖ തുടങ്ങിയ സമീപഗ്രാമങ്ങളില്‍ വളർത്തുമൃഗങ്ങള്‍ക്ക് നേരെ നിരവധി തവണ പുലി ആക്രമണം നടത്തിയിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network