മാര്‍പ്പാപ്പയുടെ പതിവ് വൈദ്യ പരിശോധനയിൽ അസ്വഭാവികത: ശസ്ത്രക്രിയ വേണ്ടി വരുമെന്ന് വത്തിക്കാൻ, പ്രാർത്ഥനയോടെ വിശ്വാസികൾ,

മാര്‍പ്പാപ്പയുടെ പതിവ് വൈദ്യ പരിശോധനയിൽ അസ്വഭാവികത: ശസ്ത്രക്രിയ വേണ്ടി വരുമെന്ന് വത്തിക്കാൻ, പ്രാർത്ഥനയോടെ വിശ്വാസികൾ,

വത്തിക്കാൻ: ശ്വാസകോശത്തിലെ മുഴ നീക്കാനായി ലിയോ പതിനാലാമൻ മാർപ്പാപ്പയ്ക്ക് ശസ്ത്രക്രിയ വേണ്ടി വരും. വരും ദിവസങ്ങളില്‍ ഈ ശസ്ത്രക്രിയ നടക്കുമെന്ന് വത്തിക്കാൻ വിശദമാക്കി.

കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പതിവ് വൈദ്യപരിശോധനയിലാണ് ശ്വാസകോശത്തില്‍ ചെറിയൊരു മുഴ കണ്ടെത്തിയത്. പ്രാരംഭ ഘട്ടത്തില്‍ തന്നെ കണ്ടെത്തിയതിനാല്‍ ഇതൊരു പ്രത്യേക ഭാഗത്ത് മാത്രം ഒതുങ്ങിനില്‍ക്കുന്ന ഒന്നാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നുമാണ് ഡോക്ടർമാർ വിശദമാക്കിയിട്ടുള്ളത്. 

ഞായറാഴ്ച വത്തിക്കാനില്‍ നടന്ന പ്രാർത്ഥനയ്ക്ക് ശേഷമാണ് 71കാരനായ മാർപ്പാപ്പ രോഗവിവരം വിശ്വാസികളോട് വിശദമാക്കിയത്. തനിക്കായി പ്രാർത്ഥിക്കുന്ന എല്ലാവർക്കും നന്ദി അറിയിച്ച അദ്ദേഹം, വരും ദിവസങ്ങളില്‍ നടക്കുന്ന ശസ്ത്രക്രിയ വിജയകരമാകുന്നതിനായി പ്രാർത്ഥനയില്‍ പങ്കുചേരണമെന്ന് വിശ്വാസികളോട് അഭ്യർത്ഥിക്കുകയും ചെയ്തു.

ഇറ്റാലിയൻ ഭാഷയില്‍ നല്‍കിയ സന്ദേശത്തിലാണ് ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ച കാര്യം അദ്ദേഹം പങ്കുവെച്ചത്. റോമിലെ പ്രശസ്തമായ ഗെമെല്ലി ആശുപത്രിയില്‍ ശസ്ത്രക്രിയ നടക്കുമെന്നാണ് വത്തിക്കാൻ പുറത്തുവിട്ട വിവരങ്ങള്‍ വിശദമാക്കുന്നത്.

 ശസ്ത്രക്രിയയ്ക്ക് ശേഷം ഏകദേശം ഒരു ആഴ്ചത്തെ വിശ്രമവും പരിചരണവും ആവശ്യമായി വരുമെന്നാണ് കരുതപ്പെടുന്നത്. നിലവില്‍ മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാത്ത മാർപ്പാപ്പ വളരെ സജീവമായ ജീവിതരീതി പിന്തുടരുന്ന വ്യക്തിയാണ്. ആഴ്ചതോറുമുള്ള ടെന്നീസ് കളിയും നീന്തലും അദ്ദേഹത്തിന്റെ ദിനചര്യകളുടെ ഭാഗമാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network