മോദിയുടെ പിതാവിനെക്കുറിച്ചുള്ള ഖര്‍ഗെയുടെ പരാമര്‍ശം; കോണ്‍ഗ്രസിന് ജനങ്ങള്‍ മറുപടി നല്‍കുമെന്ന് മുന്നറിയിപ്പുമായി അമിത് ഷാ;

മോദിയുടെ പിതാവിനെക്കുറിച്ചുള്ള ഖര്‍ഗെയുടെ പരാമര്‍ശം; കോണ്‍ഗ്രസിന് ജനങ്ങള്‍ മറുപടി നല്‍കുമെന്ന് മുന്നറിയിപ്പുമായി അമിത് ഷാ;

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിതാവിനെക്കുറിച്ച്‌ കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നടത്തിയ വിവാദ പരാമർശത്തില്‍ കടുത്ത മറുപടിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.

കഴിഞ്ഞ 12 വർഷത്തെ തുടർച്ചയായ തിരഞ്ഞെടുപ്പ് പരാജയങ്ങള്‍ കാരണം കോണ്‍ഗ്രസിനുണ്ടായ കടുത്ത നിരാശയാണ് ഇത്തരമൊരു പരാമർശത്തിന് പിന്നിലെന്ന് അമിത് ഷാ ആരോപിച്ചു. ഖാർഗെയുടെ വാക്കുകള്‍ എല്ലാവിധ രാഷ്ട്രീയ മര്യാദകളുടെയും ലംഘനമാണെന്നും കോണ്‍ഗ്രസിന്റെ ഈ അധിക്ഷേപത്തിന് ജനങ്ങള്‍ തന്നെ കൃത്യമായ മറുപടി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മോദിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോണ്‍ഗ്രസ് ഇത്തരത്തില്‍ അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ലെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി. മുൻപും പ്രധാനമന്ത്രിയുടെ മാതാവിനെ കോണ്‍ഗ്രസ് അപമാനിച്ചിട്ടുണ്ട്. കൂടാതെ മോദിയെ 'മരണത്തിന്റെ വ്യാപാരി' എന്നും 'ചായക്കടക്കാരൻ' എന്നും വിളിച്ച്‌ അധിക്ഷേപിച്ചവരാണ് അവർ. മാന്യതയുടെ എല്ലാ അതിരുകളും ലംഘിക്കുന്ന നിലപാടാണ് കോണ്‍ഗ്രസിന്റേത്. 

ജനങ്ങള്‍ക്ക് മുന്നില്‍ ഉയർത്തിക്കാട്ടാൻ വ്യക്തമായ നയമോ പരിപാടികളോ ഇല്ലാത്തതിനാല്‍ കേവലം അപവാദപ്രചാരണം മാത്രമാണ് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ കയ്യിലുള്ളതെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.ബിഹാറിലെ പട്നയില്‍ ഡോ. ശ്രീ കൃഷ്ണ സിങ്ങിന്റെ 139-ാം ജന്മവാർഷികത്തോടനുബന്ധിച്ച്‌ നടന്ന ചടങ്ങില്‍ പ്രസംഗിക്കവെയാണ് വലിയ നാടകീയ രംഗങ്ങള്‍ക്ക് ശേഷം ഖാർഗെയുടെ വിവാദ പരാമർശം ഉണ്ടായത്.

പ്രധാനമന്ത്രിക്ക് നുണ പറയുന്ന സ്വഭാവമുണ്ടെന്നും, അധികാരത്തിലെത്തിയാല്‍ നൂറുദിവസത്തിനുള്ളില്‍ വിദേശത്തുള്ള മുഴുവൻ കള്ളപ്പണവും തിരികെ കൊണ്ടുവരുമെന്ന് പറഞ്ഞ ആ പണം എവിടെയെന്നും ഖാർഗെ ചടങ്ങില്‍ ചോദിച്ചു.കേന്ദ്ര സർക്കാരിനെതിരെ ഖാർഗെ സംസാരിക്കുന്നതിനിടെ, പ്രധാനമന്ത്രി മോദി എവിടെയും പോകില്ലെന്ന് സദസ്സില്‍ നിന്നൊരാള്‍ ഉറക്കെ വിളിച്ചുപറഞ്ഞതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. 

ഇതിന് മറുപടിയായി 'മോദിയല്ല, മോദിയുടെ അച്ഛന് വരെ ഇറങ്ങിപ്പോകേണ്ടി വരും' എന്നായിരുന്നു ഖാർഗെയുടെ പ്രതികരണം. ഇതിന് പിന്നാലെ മോദി അനുകൂല നിലപാട് സദസ്സില്‍ വിളിച്ചുപറഞ്ഞയാളെ പിന്നീട് സംഘാടകർ ഹാളില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network