തൃശ്ശൂര്‍ ചേലക്കരയില്‍ റിട്ട. എസ്ഐ ഷോക്കേറ്റ് മരിച്ചു. വെങ്ങാനല്ലൂര്‍ സ്വദേശി ജോയ് (56) ആണ് മരിച്ചത്. ഇന്നലെ രാത്രി 8 മണിയോടെ ആയിരുന്നു അപകടം.
വീട്ടിലെത്താത്തതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. വീടിന് അടുത്ത പാടത്ത് വെച്ചായിരുന്നു സംഭവം. പാടത്ത് സ്ഥാപിച്ച സോളാര്‍ വേലിയില്‍ നിന്നും ഷോക്കേറ്റത് ആകാമെന്നാണ് പ്രാഥമിക നിഗമനം.പാടത്ത് അനക്കം ഇല്ലാതെ കിടക്കുന്നത് കണ്ട ഭാര്യ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. ഉടന്‍ നാട്ടുകാര്‍ ചേര്‍ന്ന് ചേലക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മൃതദേഹം ചേലക്കര സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍. ചേലക്കര പൊലീസ് അന്വേഷണം ആരംഭിച്ചു. സംസ്കാരം പോസ്റ്റുമോര്‍ട്ടത്തിനുശേഷം. അമ്മ: മേരി. ഭാര്യ: ഷിജി. മക്കള്‍: യവന, യുവ. സഹോദരങ്ങള്‍: ബാബു, സണ്ണി, ലീന






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.