റൈഹാന്റെ ചിത്രപ്രദര്‍ശനം കാണാൻ ബിക്കാനീര്‍ ഹൗസില്‍ രാഹുല്‍ ഗാന്ധിയെത്തി, 74 ചിത്രങ്ങള്‍ നീക്കം ചെയ്തതില്‍ വിവാദം തുടരുന്നു

റൈഹാന്റെ ചിത്രപ്രദര്‍ശനം കാണാൻ ബിക്കാനീര്‍ ഹൗസില്‍ രാഹുല്‍ ഗാന്ധിയെത്തി, 74 ചിത്രങ്ങള്‍ നീക്കം ചെയ്തതില്‍ വിവാദം തുടരുന്നു

ന്യൂഡൽഹി: പ്രിയങ്ക ഗാന്ധിയുടെ മകൻ റൈഹാൻ വാദ്രയുടെ ബിക്കാനീർ ഹൗസിലെന്യൂഡൽഹി ചിത്രപ്രദർശനം കാണാൻ രാഹുല്‍ ഗാന്ധി എത്തി.

രാഷ്ട്രീയ ഉളളടക്കം ചൂണ്ടിക്കാട്ടി പ്രദർശനത്തിനെത്തിച്ച ചിത്രങ്ങളില്‍ പകുതിയിലേറെയും നീക്കം ചെയ്തതത് വിവാദമായിരുന്നു. സമീപകാല പ്രക്ഷോഭങ്ങളും സമരങ്ങളും പ്രമേയമാക്കിയുളള 74 ചിത്രങ്ങളാണ് ബിക്കാനീർ ഹൗസ് മാനേജ്‌മെന്റ് മാറ്റാനാവശ്യപ്പെട്ടത്.

ആവിഷ്കാര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്നായിരുന്നു കോണ്‍ഗ്രസ് ആരോപണം. എന്നാല്‍ വിവാദമുണ്ടാക്കി റൈഹാന് രാഷ്ട്രീയ പ്രവേശനം നല്‍കാനുളള പ്രിയങ്കയുടെ നീക്കമാണിതെന്നായിരുന്നു ബി ജെ പി മറുപടി. 

വിദേശത്തിരുന്ന് മറ്റ് പല വിഷയങ്ങളിലും പ്രതികരിച്ച്‌ രാഹുല്‍, എന്തുകൊണ്ടാണ് റൈഹാൻ വാദ്രയുടെ ചിത്രപ്രദർശന വിവാദത്തില്‍ പ്രതികരിക്കാത്തതെന്ന ചോദ്യവും ബി ജെ പി ഉയർത്തിയിരുന്നു.

 കോണ്‍ഗ്രസിനുള്ളില്‍ പ്രിയങ്ക - രാഹുല്‍ പോരാട്ടമാണ് നടക്കുന്നതെന്നും ബി ജെ പി വക്താവ് പ്രദീപ് ഭണ്ഡാരി ആരോപിച്ചിരുന്നു. അതേസമയം 'നോ ഐഡിയ ഈസ് ഫൈനല്‍' ചിത്രപ്രദർശനം പൂർണമായി പ്രദർശിപ്പിക്കാൻ റൈഹാനെ, മുഖ്യമന്ത്രി വി ഡി സതീശൻ കേരളത്തിലേക്ക് ക്ഷണിച്ചിരുന്നു.

105 ല്‍ 74 ചിത്രങ്ങളും നീക്കി

105 ചിത്രങ്ങളാണ് പ്രദർശനത്തിനു തയ്യാറാക്കിയത്. അതില്‍ 74 എണ്ണവും നീക്കി. യുവജന പ്രക്ഷോഭങ്ങള്‍, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ ഉള്‍പ്പെട്ട സമരങ്ങളില്‍ പകർത്തിയ ചിത്രങ്ങളാണ് നീക്കിയതിലേറെയും. പ്രദശനം തുടങ്ങുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് മാത്രമാണ് ചിത്രം നീക്കിയത് അറിയിച്ചതെന്നാണ് റെയ്ഹാൻ പറയുന്നത്. ദേശീയപതാക ഉള്‍പ്പെട്ട ചിത്രങ്ങളാണ് നീക്കിയതെന്നും റെയ്ഹാൻ ആരോപിച്ചിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network