പ്രധാനമന്ത്രിയെ അധിക്ഷേപിച്ച കേസ്: രാഹുൽ ഗാന്ധിക്കെതിരായ വിചാരണ നടപടികൾ സ്റ്റേ ചെയ്ത് സുപ്രീം കോടതി,

പ്രധാനമന്ത്രിയെ അധിക്ഷേപിച്ച കേസ്: രാഹുൽ ഗാന്ധിക്കെതിരായ വിചാരണ നടപടികൾ സ്റ്റേ ചെയ്ത് സുപ്രീം കോടതി,

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ "കള്ളന്മാരുടെ സർദാർ", എന്ന് വിശേഷിപ്പിച്ചുവെന്ന ആരോപണത്തിൽ  രാഹുൽ ഗാന്ധിക്കെതിരെയുള്ള  അപകീർത്തിക്കേസിലെ വിചാരണ നടപടികൾ സുപ്രീം കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു.

ക്രിമിനൽ അപകീർത്തിക്കേസ് റദ്ദാക്കാൻ വിസമ്മതിച്ച ബോംബെ ഹൈക്കോടതിയുടെ സെപ്റ്റംബർ എട്ടിലെ ഉത്തരവിനെതിരെ രാഹുൽ ഗാന്ധി നൽകിയ ഹർജിയിൽ ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് അപാരേഷ് കുമാർ സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് നാലാഴ്ചയ്ക്കകം മറുപടി നൽകാൻ നിർദ്ദേശിച്ച് നോട്ടീസ് അയച്ചത്. 

കേസിൽ നാലാഴ്ചയ്ക്കകം മറുപടി നൽകാൻ നോട്ടീസ് അയക്കുന്നതായും അതുവരെ വിചാരണക്കോടതിയിലെ തുടർനടപടികൾ സ്റ്റേ ചെയ്യുന്നതായും കോടതി ഉത്തരവിട്ടു. 

രാഹുൽ ഗാന്ധിക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു ഹാജരായി. നേരത്തെ ഹൈക്കോടതിയിൽ കേസ് പരിഗണിച്ചപ്പോൾ, മജിസ്‌ട്രേറ്റ് കോടതി സമൻസിനെ ചോദ്യം ചെയ്ത രാഹുൽ ഗാന്ധി ഒരു ബിജെപി പ്രവർത്തകൻ നൽകിയ ഈ പരാതി നിലനിൽക്കില്ലെന്ന് വാദിച്ചിരുന്നു.

 താൻ പാർട്ടിയുടെ പേര് പരാമർശിച്ചിട്ടില്ലെന്നും, തിരിച്ചറിയാൻ സാധിക്കുന്നതോ നിർവചിക്കപ്പെട്ടതോ ആയ ഒരു വിഭാഗത്തെയും ലക്ഷ്യമിട്ടിട്ടില്ലെന്നും അദ്ദേഹം വാദിച്ചു.

 അങ്ങനെയൊരു വിഭാഗമില്ലാതിരിക്കെ, കേസ് നടത്താൻ നിയമപരമായ അവകാശമുള്ള വ്യക്തിയോ ഗ്രൂപ്പോ ഇതിൽ വ്യക്തമായി ഇല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network