സൗദി: റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂതി വിമതർ നടത്തിയ ഡ്രോൺ-മിസൈൽ ആക്രമണത്തിന് പിന്നാലെ സൗദി അറേബ്യയും ഹൂതികളും തമ്മിലുള്ള സംഘർഷം അതീവ ഗുരുതരമായ തലത്തിലേക്ക് നീങ്ങുന്നു.
റിയാദിൽ ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നതിന് തൊട്ടുപിന്നാലെ, യമനിലെ വിവിധ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് സൗദി സഖ്യസേന അതിശക്തമായ വ്യോമാക്രമണം അഴിച്ചുവിട്ടു. യമനിലെ ഹാർഫ് സൂഫ്യാൻ, അൽഖ്വാനാവിസ്, അൽ ഹാസ്വം ജില്ലകളിലും കാമ്രാൻ ദ്വീപിലുമാണ് സൗദി ശക്തമായ ആക്രമണം നടത്തിയത്. കാമ്രാൻ ദ്വീപിൽ രണ്ടുതവണ വ്യോമാക്രമണമുണ്ടായതായി ഹൂതികളുടെ ഔദ്യോഗിക മാധ്യമമായ അൽമാസിറ ടിവി സ്ഥിരീകരിച്ചു.തായ്സ്, സദാഹ്, അൽ ജോഫ് എന്നീ പ്രവിശ്യകൾ കേന്ദ്രീകരിച്ചാണ് സൗദിയുടെ പ്രധാന വ്യോമാക്രമണങ്ങൾ തുടരുന്നത്. സെപ്റ്റംബർ 3 മുതൽ 13 പ്രവിശ്യകളിലായി സൗദി നടത്തിയ വ്യോമാക്രമണങ്ങളിൽ 107 പേർ കൊല്ലപ്പെടുകയും 278 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഹൂതി ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി. ആക്രമണത്തിന് ഇരയായവരിൽ 60 ശതമാനത്തിലേറെയും സ്ത്രീകളും കുട്ടികളുമാണെന്നാണ് വിവരം.
ഇതിനിടെ ജബൽ ഹബാഷി ജില്ലയിലെ അൽ സാഹ്‌റ ഗേൾസ് സ്കൂളിന് നേരെ സൗദി നടത്തിയ തുടർച്ചയായ എട്ടോളം വ്യോമാക്രമണങ്ങളിൽ അഞ്ച് പേർ കൊല്ലപ്പെടുകയും പതിനഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായും അൽമാസിറ റിപ്പോർട്ട് ചെയ്തു. സൗദിയുടെ ഖാമിസ് മുസായിദ് വ്യോമതാവളത്തിന് നേരെയും യമൻ സായുധ സേന ഡ്രോൺ ആക്രമണം നടത്തിയിട്ടുണ്ട്.
ആക്രമണത്തെത്തുടർന്ന് റിയാദ് വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ച നടപടി നീട്ടി. നിരന്തരമായ ഡ്രോൺ ആക്രമണങ്ങൾക്ക് ശേഷമാണ് ഹൂതികൾ വിമാനത്താവളത്തിന് നേരെ ക്രൂയിസ്-ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
റിയാദിനെയും ഖാമിസ് മുസായിദിനെയും ലക്ഷ്യമിട്ടെത്തിയ മറ്റ് ബാലിസ്റ്റിക് മിസൈലുകൾ സൗദി പ്രതിരോധ സേന തകർത്തുവെങ്കിലും, വിമാനത്താവള ആക്രമണ സമയത്ത് വ്യോമപ്രതിരോധ സംവിധാനം ഫലപ്രദമായി പ്രവർത്തിക്കാതിരുന്നത് സംബന്ധിച്ച് സൗദി ഔദ്യോഗിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഘർഷം രൂക്ഷമായതോടെ ഖത്തർ എയർവേയ്‌സ്, ഗൾഫ് എയർ, എത്തിഹാദ് തുടങ്ങിയ പ്രമുഖ എയർലൈനുകൾ റിയാദിലേക്കും ദമാമിലേക്കുമുള്ള വിമാന സർവീസുകൾ താൽക്കാലികമായി റദ്ദാക്കി.
മേഖലയിലെ സൈനിക നീക്കങ്ങൾ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാക്കുമെന്ന് മുന്നറിയിപ്പ് നൽകിയ ഇറാൻ, ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് അറിയിച്ചു. ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സൗദുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് സമാധാന ശ്രമങ്ങൾ മുന്നോട്ടുവെച്ചത്.
അതേസമയം, ഹൂതികളുടെ നടപടിയെ രൂക്ഷമായി വിമർശിച്ച് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. , അമേരിക്ക ഈ യുദ്ധത്തിൽ നേരിട്ട് ഇടപെട്ടാൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഹൂതികളും മുന്നറിയിപ്പ് നൽകിയതോടെ പശ്ചിമേഷ്യയിൽ യുദ്ധഭീതി കൂടുതൽ കനക്കുകയാണ്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.