ലോങ്ഗ്യൂയില്: ബഹിരാകാശത്തുനിന്ന് ഭൂമിയെ കണ്ട അനുഭവം ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് തന്നെ മാറ്റിയെന്ന് കനേഡിയന്‍ ബഹിരാകാശ സഞ്ചാരി ജോഷ്വ ക്യൂട്രിക്.
വ്യാഴാഴ്ച അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്തു നടത്തിയ ഏഴു മണിക്കൂര്‍ നീണ്ട ബഹിരാകാശ നടത്തത്തിനിടെയാണ് ഭൂമിയുടെ സൗന്ദര്യവും ദുര്‍ബലതയും നേരിട്ടു കണ്ടത്. ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ കനേഡിയന്‍ സഞ്ചാരിയാണ് അദ്ദേഹം.ഭൂമിയെ പുറത്തുനിന്നു കണ്ടപ്പോള്‍ താന്‍ വളരെ ചെറുതും അപ്രധാനവുമാണെന്ന തോന്നലുണ്ടായെന്ന് ക്യൂട്രിക് പറഞ്ഞു. ആ കാഴ്ച വാക്കുകളില്‍ വിവരിക്കാന്‍ പ്രയാസമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജീവിതത്തില്‍ ഇനി എടുക്കുന്ന ഓരോ തീരുമാനത്തിലും കൂടുതല്‍ നല്ല മനുഷ്യനാകാന്‍ ശ്രമിക്കണമെന്ന ചിന്തയാണ് അനുഭവം നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി.
നാസയുടെ ബഹിരാകാശ സഞ്ചാരി അനില്‍ മേനോനൊപ്പം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഏഴ് പുതിയ സൗരോര്‍ജ പാനലുകളില്‍ ആറെണ്ണമല്ല, എട്ടില്‍ ഏഴെണ്ണം സ്ഥാപിക്കുന്ന ജോലിയാണ് ക്യൂട്രിക് പൂര്‍ത്തിയാക്കിയത്. അടുത്ത ബഹിരാകാശ നടത്തത്തില്‍ എട്ടാമത്തെ പാനലും സ്ഥാപിക്കാനാണ് പദ്ധതി.
ഇരുട്ടിലും കണ്ണഞ്ചിപ്പിക്കുന്ന സൂര്യപ്രകാശത്തിലും ജോലി ചെയ്യേണ്ടിവന്നെങ്കിലും വര്‍ഷങ്ങള്‍ നീണ്ട പരിശീലനം സഹായിച്ചെന്നും പ്രവര്‍ത്തനങ്ങള്‍ തടസ്സമില്ലാതെ പൂര്‍ത്തിയായെന്നും അദ്ദേഹം പറഞ്ഞു.
ആദ്യ ബഹിരാകാശ ദൗത്യത്തിലുള്ള ക്യൂട്രിക്കിന്റെ ആദ്യ ബഹിരാകാശ നടത്തമാണിത്. ഭൂമിയുടെ നീലനിറവും അതിന്റെ സൗന്ദര്യവും ദുര്‍ബലതയും ഒരേസമയം തന്നെ അത്ഭുതപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ജന്മനാടായ ആല്‍ബര്‍ട്ട പ്രവിശ്യയും ബഹിരാകാശത്തുനിന്ന് കാണാന്‍ കഴിഞ്ഞു. അവിടെനിന്നുള്ള കാഴ്ചകളുടെ ചിത്രങ്ങളും അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.
ബഹിരാകാശ നിലയത്തിന് ഏകദേശം 30 വര്‍ഷം പഴക്കമുള്ളതിനാല്‍ പഴയ സൗരോര്‍ജ പാനലുകളുടെ കാര്യക്ഷമത കുറഞ്ഞുവരികയാണെന്ന് കനേഡിയന്‍ ബഹിരാകാശ ഏജന്‍സി അറിയിച്ചു.
പുതുതായി സ്ഥാപിക്കുന്ന പാനലുകള്‍ നേരത്തേ സ്ഥാപിച്ചവയ്ക്കൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍ നിലയത്തിലെ വൈദ്യുതി ഉല്പാദനശേഷി 30 ശതമാനം വരെ വര്‍ധിപ്പിക്കാനാകും. അടുത്ത ആഴ്ച നടക്കുന്ന രണ്ടാം ബഹിരാകാശ നടത്തത്തില്‍ കാഴ്ചകള്‍ ആസ്വദിക്കാന്‍ കൂടുതല്‍ സമയം കണ്ടെത്തുമെന്നും ക്യൂട്രിക് പറഞ്ഞു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.