കോഴിക്കോട്: വ്യാജ തിരിച്ചറിയല്‍ രേഖകളുമായി നഗരത്തില്‍ തങ്ങിയിരുന്ന രണ്ട് സ്ത്രീകളടക്കം മൂന്ന് ബംഗ്ലാദേശ് സ്വദേശികളെ മെഡിക്കല്‍ കോളേജ് പോലീസ് പിടികൂടി.
മാങ്കാവ് റോഡില്‍ മിംസ് ആശുപത്രിക്ക് സമീപത്തെ വാടകമുറിയില്‍ താമസിച്ചിരുന്ന റാബി ഷേക്ക് (27), ഭാര്യ റൗഷനരാ ബീഗം (38), പപ്പിയ (22) എന്നിവരാണ് കസ്റ്റഡിയിലായത്. കഴിഞ്ഞദിവസം പ്രദേശത്ത് ഇതരസംസ്ഥാന തൊഴിലാളികള്‍ മദ്യപിച്ച് വഴക്കുണ്ടാക്കുകയും വലിയ രീതിയില്‍ ബഹളമുണ്ടാക്കുകയും ചെയ്തിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സംഭവസ്ഥലത്തെത്തിയ പോലീസ് സംഘം നടത്തിയ ചോദ്യം ചെയ്യലിലും സമാന്തര പരിശോധനയിലുമാണ് വ്യാജ രേഖകളുമായി താമസിച്ച കുടിയേറ്റക്കാരെക്കുറിച്ച് സൂചന ലഭിച്ചത്.എട്ടുമാസം മുമ്പാണ് ഇവർ അനധികൃതമായി ഇന്ത്യയിലേക്ക് കടന്നതെന്ന് പോലീസിന്റെ പ്രാഥമിക ചോദ്യം ചെയ്യലില്‍ വ്യക്തമായിട്ടുണ്ട്. നാലുമാസം ബെംഗളൂരുവില്‍ ജോലി ചെയ്തശേഷമാണ് ഇവർ കോഴിക്കോട്ടേക്ക് എത്തിയത്.
പിടിയിലായ റാബി ഷേക്ക് പുതിയപാലത്തെ ഒരു വെല്‍ഡിംഗ് വർക്ക് ഷോപ്പിലാണ് ജോലി ചെയ്തിരുന്നത്. 10 ദിവസം മുമ്പ് കോഴിക്കോട്ടേക്കെത്തിയ 22-കാരിയായ പപ്പിയ കഴിഞ്ഞ ഏഴ് ദിവസമായി തൊണ്ടയാടുള്ള ഒരു പ്രമുഖ സ്പാ കേന്ദ്രത്തില്‍ ജീവനക്കാരിയായി ജോലി ചെയ്തുവരികയായിരുന്നു.
സംഭവത്തില്‍ വ്യാജ രേഖകള്‍ ചമച്ചതിനും എമിഗ്രേഷൻ നിയമങ്ങള്‍ ലംഘിച്ചതിനും കേസെടുത്ത പോലീസ്, സ്ഥാപന ഉടമകളെക്കുറിച്ചും പ്രദേശത്ത് മറ്റ് അനധികൃത കുടിയേറ്റക്കാർ തമ്പടിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ചും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.