ജന്തർ മന്തർ പ്രതിഷേധം: ധ്രുവ് റാഠിയും സിജെപി നേതാക്കളും കസ്റ്റഡിയിൽ

ജന്തർ മന്തർ പ്രതിഷേധം: ധ്രുവ് റാഠിയും സിജെപി നേതാക്കളും കസ്റ്റഡിയിൽ

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ നടത്താനിരുന്ന പ്രതിഷേധത്തിന് മുന്നോടിയായി യൂട്യൂബർ ധ്രുവ് റാഠിയെയും കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നേതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. സിജെപി സ്ഥാപകൻ അഭിജീത് ദീപ്‌കെ, നേതാക്കളായ സൗരവ് ദാസ്, ആശുതോഷ് റങ്ക എന്നിവരെ ഡൽഹി വിമാനത്താവളത്തിൽ എത്തിയതിന് പിന്നാലെയാണ് കസ്റ്റഡിയിലെടുത്തത്. ഗുരുഗ്രാമിലെ വസതിയിൽനിന്ന് ധ്രുവ് റാഠിയെ കസ്റ്റഡിയിലെടുത്തതായും പാർട്ടിയുടെ നിയമവിഭാഗം മേധാവി രത്ന സിങ്ങിനെ വീട്ടിൽനിന്ന് കസ്റ്റഡിയിലെടുത്തതായും റിപ്പോർട്ടുകളുണ്ട്.



പ്രതിഷേധത്തിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയ നൂറുകണക്കിന് പേരെ വിവിധ സ്ഥലങ്ങളിൽനിന്ന് കസ്റ്റഡിയിലെടുത്തതായും റിപ്പോർട്ടുകളുണ്ട്. പ്രതിഷേധത്തിന് പൊലീസ് അനുമതി നിഷേധിച്ചതിനു പിന്നാലെ നഗരത്തിൽ സുരക്ഷ ശക്തമാക്കി. ബാരിക്കേഡുകൾ സ്ഥാപിക്കുകയും വാഹനപരിശോധന വർധിപ്പിക്കുകയും ചെയ്തു. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി 45 മെട്രോ സ്റ്റേഷനുകളിൽ നിയന്ത്രണങ്ങളും ചില ട്രെയിൻ സർവീസുകളിൽ മാറ്റങ്ങളും ഏർപ്പെടുത്തി.

വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പുതുക്കൽ (എസ്‌ഐആർ) നടപടിയിൽ ക്രമക്കേടുണ്ടെന്നാരോപിച്ചാണ് സിജെപി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. അർഹരായ വോട്ടർമാരുടെ പേരുകൾ അന്യായമായി നീക്കം ചെയ്തെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. എന്നാൽ, അർഹതയില്ലാത്തതും ഇരട്ടത്തുമായ എൻട്രികൾ കണ്ടെത്തി വോട്ടർപട്ടിക കൃത്യമാക്കുകയാണ് നടപടിയുടെ ലക്ഷ്യമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശദീകരണം.

അപേക്ഷ വൈകി സമർപ്പിച്ചതും മുൻ പ്രതിഷേധവുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ പാലിക്കാത്തതുമുൾപ്പെടെയുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പൊലീസ് അനുമതി നിഷേധിച്ചത്. കസ്റ്റഡിയിലെടുത്ത എല്ലാവരെയും ഔദ്യോഗികമായി അറസ്റ്റ് ചെയ്തതായി സ്ഥിരീകരിച്ചിട്ടില്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network