ആഗ്ര: ജീവനക്കാരനെ മർദിച്ചയാള്‍ക്ക് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തി താജ് ഹോട്ടല്‍. ആഗ്രയിലെ താജ് ഹോട്ടലിലാണ് സംഭവം.
ഇംഗ്ലീഷ് സംസാരിക്കുന്നതില്‍ പിഴവുണ്ടായതിനെ തുടർന്നുള്ള വാക്കുതർക്കത്തിനിടെയാണ് അതിഥിയായ യുവാവ് വെയിറ്ററുടെ മുഖത്തടിച്ചത്. സംഭവത്തെ കുറിച്ച് എസ്‌എല്‍എംജി ബിവറേജസ് പ്രൈവറ്റ് ലിമിറ്റഡ് ജോയിന്റ് മാനേജിംഗ് ഡയറക്ടറും സിൻസിയർ ഡെവലപ്പേഴ്‌സ് ജോയിന്റ് മാനേജിംഗ് ഡയറക്ടറുമായ പരിതോഷ് ലധാനി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പാണ് സമൂഹമാധ്യമങ്ങളില്‍ ചർച്ചയായത്.ആഗ്രയ്ക്ക് സമീപമുള്ള ചെറിയ ഗ്രാമത്തിലെ കർഷക കുടുംബത്തില്‍ നിന്നുള്ള കാന്തി എന്ന ജീവനക്കാരനാണ് അതിഥിയുടെ മർദനത്തിനിരയായത്. ഇംഗ്ലീഷ് നന്നായി സംസാരിക്കാൻ കഴിയാത്തതിനാല്‍ കാന്തിയും അതിഥിയും തമ്മില്‍ ആശയവിനിമയത്തില്‍ ചില പ്രശ്നങ്ങളുണ്ടായി. ഇതില്‍ പ്രകോപിതനായ യുവാവ് ജീവനക്കാരനെ മുഖത്തടിക്കുകയായിരുന്നു.
ജീവനക്കാരനെ അതിഥി ആക്രമിച്ചത് ഞെട്ടിച്ചുവെന്ന് ലധാനി കുറിപ്പില്‍ പറഞ്ഞു. സംഭവത്തേക്കാള്‍ തന്നെ അതിശയിപ്പിച്ചത് കാന്തിയുടെ പ്രതികരണമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
മർദനമേറ്റിട്ടും കാന്തി സംഭവത്തെ കുറിച്ച് ആരോടും പരാതിപ്പെട്ടിരുന്നില്ല. എന്തുകൊണ്ടാണ് പരാതി നല്‍കാതിരുന്നതെന്ന് ചോദിച്ചപ്പോള്‍ ജോലി നഷ്ടപ്പെടുമെന്ന ഭയമാണ് കാരണമെന്ന് ജീവനക്കാരൻ വിശദീകരിച്ചു. കുടുംബത്തിന്റെ ഉപജീവനമാർഗമായ ജോലി നഷ്ടപ്പെടാതിരിക്കാൻ അപമാനം സഹിക്കാനും തയ്യാറായിരുന്നുവെന്നാണ് കാന്തി പറഞ്ഞത്.
സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ ഹോട്ടല്‍ മാനേജ്‌മെന്റ് അടിയന്തര നടപടി സ്വീകരിച്ചു. ജീവനക്കാരനെ മർദിച്ച അതിഥിയെ തൊട്ടടുത്ത ദിവസം തന്നെ ഹോട്ടലിന്റെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇയാള്‍ക്ക് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയതായും പരിതോഷ് ലധാനി അറിയിച്ചു.
ജീവനക്കാരന്റെ സുരക്ഷയ്ക്കും ആത്മാഭിമാനത്തിനും മുൻഗണന നല്‍കിയ മാനേജ്‌മെന്റിന്റെ നടപടി സമൂഹമാധ്യമങ്ങളില്‍ വലിയ പ്രശംസ നേടി. ജീവനക്കാരനൊപ്പം ഉറച്ചുനിന്ന മാനേജ്‌മെന്റിന്റെ നടപടി അഭിനന്ദനാർഹമാണെന്ന് നിരവധി പേർ അഭിപ്രായപ്പെട്ടു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.