ന്യൂഡൽഹി: ബെംഗളൂരുവിന് സമീപം സഹകരണ ഭവനനിർമാണ സംഘത്തിനായി കർണാടക സർക്കാർ 1988-ൽ ഏറ്റെടുത്ത ഏകദേശം 59 ഏക്കർ ഭൂമി യഥാർഥ ഉടമകൾക്ക് തിരികെ നൽകാൻ സുപ്രീംകോടതി ഉത്തരവിട്ടു. പൊതുതാൽപര്യത്തിനല്ലാതെ സ്വകാര്യ വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ നേട്ടത്തിനായി ഭൂമി ഏറ്റെടുക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.
ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ഭൂമി ഏറ്റെടുക്കൽ നടപടിയിൽ വഞ്ചനയും അനാവശ്യ സ്വാധീനവും ഉണ്ടായെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി റദ്ദാക്കിയത്.
ഏറ്റെടുക്കലിനെ ചോദ്യം ചെയ്ത കേസിലെ ഭൂവുടമകൾക്ക് 50,000 രൂപ വീതം നഷ്ടപരിഹാരം നൽകാനും സംസ്ഥാന സർക്കാരിനോട് കോടതി നിർദേശിച്ചു. നിയമപരമായ അധികാരവും യഥാർഥ പൊതുതാൽപര്യവും ഇല്ലെങ്കിൽ നഷ്ടപരിഹാരം നൽകുന്നതുകൊണ്ടുമാത്രം ഭൂമി ഏറ്റെടുക്കൽ സാധൂകരിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.