തിരുവനന്തപുരം: ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ തെരഞ്ഞെടുക്കാൻ ഇന്ന് മുഖാമുഖം. അഭിമുഖത്തില്‍ രണ്ടുപേരെക്കൂടി ഉള്‍പ്പെടുത്തണമെന്ന ഹൈക്കോടതി നിര്‍ദേശത്തെ തുടർന്നാണ് മുഖാമുഖം വീണ്ടും നടത്തുന്നത്.
എറണാകുളം സ്വദേശികളായ ടി.എസ് വിഷ്ണു നമ്പൂതിരി, ടി.പി ഹരിനമ്പൂതിരി എന്നിവരെക്കൂടി അഭിമുഖത്തില്‍ പങ്കെടുപ്പിക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും രണ്ട് അംഗങ്ങളും, ഹൈക്കോടതി നിയോഗിച്ച നിരീക്ഷകന്, ശബരിമല തന്ത്രിമാരായ കണ്ഠര് ബ്രഹ്മദത്തന്, കണ്ഠര് മഹേഷ് മോഹനര്, പന്തളം കൊട്ടാരം നിര്‍ദേശിച്ച പ്രതിനിധി എന്നിവര്‍ സമിതിയിലുണ്ടാവും. കഴിഞ്ഞദിവസത്തെ മുഖാമുഖത്തില്‍ പങ്കെടുത്ത അഞ്ച് പേരും അന്തിമപട്ടികയില്‍ ഇടംപിടിച്ചിരുന്നു. ഈമാസം പതിനെട്ടിനാണ് നറുക്കെടുപ്പ്.
0
ബുധനാഴ്ച, ഒക്ടോബർ 07, 2026






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.