തിരുവനന്തപുരം: പിണറായി വിജയന് സര്‍ക്കാരിന്റെ അവസാന വര്‍ഷം പിആര്‍ പ്രവര്‍ത്തനത്തിനായി കിഫ്ബിയില്‍ നിന്ന് ചെലവഴിച്ചത് നൂറ് കോടിയലധികം രൂപ.
കിഫ്ബിയുടെ അടിസ്ഥാനതത്വങ്ങളില്‍ നിന്ന് വ്യതിചലിച്ച് കൊണ്ടാണ് 'എന്റെ കേരളം', 'സി.എം വിത്ത് മി' പരിപാടികള്‍ക്കായി 2025-26 വര്‍ഷത്തില്‍ 100 കോടിയിലധികം രൂപ ചെലവഴിച്ചതെന്നാണ് കണക്കുകള്‍2025-26 വര്‍ഷത്തെ കിഫ്ബിയുടെ ഓഡിറ്റ് ചെയ്ത കണക്കുകള്‍ പ്രകാരം, സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് 2025 ഏപ്രില്‍-മെയ് മാസങ്ങളില്‍ ജില്ലകളില്‍ നടത്തിയ 'എന്റെ കേരളം' പദ്ധതിക്കായി 96.44 കോടി രൂപയും 'സി.എം വിത്ത് മി' പദ്ധതിക്കായി 6.14 കോടി രൂപയുമാണ് ചെലവഴിച്ചത്.
പരിപാടികളുടെ അടിസ്ഥാനസൗകര്യവുമായി ബന്ധപ്പെട്ട ചെലവുകള്‍ നിറവേറ്റുന്നതിനായി സര്‍ക്കാര്‍ ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് രണ്ട് ചെലവുകളും വരുത്തിയത്. കൂടാതെ അവ നേരിട്ടുള്ള പ്രോജക്റ്റ് ചെലവുകളായി രേഖപ്പെടുത്തുകയും ചെയ്തു.
സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യവികസന പദ്ധതികള്‍ നടപ്പിലാക്കുകയെന്നതാണ് കിഫ്ബിയുടെ പ്രധാന ലക്ഷ്യം. അങ്ങനെയിരിക്കെ രാഷ്ട്രീയ പ്രചാരണത്തിനായി തുക മാറ്റിയ നടപടി അനുചിതമാണെന്നും ഫണ്ട് ദുരുപയോഗം നടത്തുകയുമായിരുന്നെന്നും സാമ്പത്തിക വിദഗ്ധന്‍ കെപി കണ്ണന് പറഞ്ഞു. കിഫ്ബിയുടെ ഫണ്ടുകളില്‍ ഭൂരിഭാഗവും വായ്പകളാണെന്നിരിക്കെ അത് സര്‍ക്കാരിന്റെ പ്രചാരണങ്ങള്‍ക്കോ പരസ്യങ്ങള്‍ക്കേ വേണ്ടി ചെലവഴിക്കാന്‍ പാടില്ല.
അത് സര്‍ക്കാര്‍ പണമാണെങ്കില്‍ പോലും. തുക ചെലവിട്ടതില്‍ സര്‍ക്കാര്‍ ഗൗരമായ പരിശോധന നടത്തണമെന്നും നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സൂരി ആന്‍ഡ് കമ്പനി നടത്തിയ ഓഡിറ്റിങിലാണ് ഈ പരാമശം ഉളളത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.