അമേരിക്കയിലെ പെന്‍സില്‍വാനിയയിൽ വെടിവെപ്പ്; ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു

അമേരിക്കയിലെ പെന്‍സില്‍വാനിയയിൽ വെടിവെപ്പ്; ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു

എറി: അമേരിക്കയിലെ പെന്‍സില്‍വാനിയ സംസ്ഥാനത്തെ എറി നഗരത്തിലുണ്ടായ വെടിവെപ്പില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ചയുണ്ടായ സംഭവത്തില്‍ വെടിവെപ്പ് നടത്തിയെന്ന് സംശയിക്കുന്നയാളും മരിച്ചതായി പോലീസ് അറിയിച്ചു.

ശനിയാഴ്ചയാണ് ഗവര്‍ണര്‍ ജോഷ് ഷാപ്പിറോ മരണവിവരം സ്ഥിരീകരിച്ചത്വ ര്‍ഷത്തിലേറെ നീണ്ട ഔദ്യോഗിക ജീവിതത്തില്‍ ഇതുപോലൊരു സംഭവം കണ്ടിട്ടില്ലെന്ന് എറി പോലീസ് മേധാവി റിക്ക് ലോറ പറഞ്ഞു. നഗരത്തില്‍ ഇത്രയധികം ജീവഹാനിയും നാശനഷ്ടവും മുമ്പ് ഉണ്ടായിട്ടുണ്ടോയെന്ന് ഉറപ്പില്ലെന്നും അദ്ദേഹം ഒരു പ്രാദേശിക വാര്‍ത്താ ചാനലിനോട് വ്യക്തമാക്കി.

വെടിവെപ്പിന്റെ സാഹചര്യങ്ങള്‍ ഏറെ അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് ലോറ പറഞ്ഞു. എന്നാല്‍, സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ അദ്ദേഹം തയ്യാറായില്ല.

സംഭവത്തില്‍ എറി മേയര്‍ ഡാരിയ ഡെവ്ലിന് തന്റെ ഭരണകൂടത്തിന്റെ പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തതായി ഗവര്‍ണര്‍ ഷാപ്പിറോ അറിയിച്ചു. വെള്ളിയാഴ്ച രാത്രി വൈകി, സംശയിക്കുന്ന അക്രമി മരിച്ചതായും പൊതുജനങ്ങള്‍ക്ക് ഇനി ഭീഷണിയില്ലെന്നും എറി നഗര അധികൃതര്‍ അറിയിച്ചിരുന്നു. പെന്‍സില്‍വാനിയയിലെ പിറ്റ്‌സ്ബര്‍ഗില്‍നിന്ന് ഏകദേശം 206 കിലോമീറ്റര്‍ വടക്കായാണ് എറി നഗരം സ്ഥിതി ചെയ്യുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network