കണ്ണൂർ: കണ്ണൂർ ആലക്കോട് തുണിക്കടയില്‍ നിന്ന് ഷർട്ട് വാങ്ങി പണം കൊടുക്കാതെ യുവാവ് മുങ്ങി. പുറത്തെ കാറിലിരിക്കുന്ന ഭാര്യയെ ഷർട്ട് കാണിക്കാനെന്ന് പറഞ്ഞാണ് ഇയാള്‍ കടയില്‍നിന്ന് ഇറങ്ങിയത്.
സിസിടിവി ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ യുവാവിന്റെ ബന്ധുക്കളെത്തി പണം നല്കി. ആലക്കോടുള്ള ഓർമ്മ ഫാബ്രിക്സിലാണ് സംഭവം നടന്നത്. യുവാവ് ഗിഫ്റ്റ് കൊടുക്കാനായി രണ്ട് ഷർട്ടുകള്‍ വേണമെന്ന് ആവശ്യപ്പെട്ട് കടയിലേക്ക് എത്തുകയായിരുന്നു. ഷർട്ടുകള്‍ എടുത്ത ശേഷം ഭാര്യ തൊട്ടപ്പുറത്തായി കാറില്‍ ഇരിക്കുന്നുണ്ടെന്നും ഭാര്യയെ കാണിച്ച ശേഷം എടുക്കാം എന്ന് ഉടമയോട് പറഞ്ഞ് കടയില്‍ നിന്ന് ഇറങ്ങുകയായിരുന്നു.ഷർട്ട് കവറില്‍ ഇട്ടു തരണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. കവറില്‍ ഇട്ടു കൊടുത്ത ഉടൻ തന്നെ യുവാവ് അവിടെ നിന്നും കടന്നു കളയുകയായിരുന്നു, ഏറെ സമയം നോക്കിയിട്ടും ഇയാള്‍ തിരിച്ചുവന്നില്ല അങ്ങനെയാണ് സിസിടിവി വീഡിയോ ആലക്കോട് ഉള്ള വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ ഒക്കെ ഷെയർ ചെയ്തു കൊടുക്കുന്നത്.
വീഡിയോ കണ്ട ഒരാള്‍ ഇയാളെ തിരിച്ചറിഞ്ഞു. പിന്നാലെ കടയുടമ ഇയാളുടെ വീട്ടിലേക്ക് പോകുകയും ഷർട്ടുമായി മുങ്ങിയ ആളുടെ അമ്മ പണം കൊടുക്കാം എന്ന് സമ്മതിക്കുകയുമായിരുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.