തേനി: തമിഴ്നാട്ടിലെ തേനി ജില്ലയിലുള്ള തെക്കമ്പട്ടി സബ് ജയിലില്‍നിന്ന് 17 തടവുകാർ ചാടിപ്പോയ സംഭവത്തില്‍ ജയില്‍ ഡിജിപി സന്ദീപ് റോയ് റാത്തോഡിനെ മാറ്റി തമിഴ്നാട് സർക്കാർ.
എഡിജിപി കെ.ശങ്കറിന് പകരം ചുമതല നല്‍കി. അതേസമയം ജയില്‍ ചാടിയ മുഴുവൻ തടവുകാരെയും രണ്ട് ദിവസം നീണ്ട തെരച്ചിലിനൊടുവില്‍ പൊലീസ് പിടികൂടി. ഒളിവിലായിരുന്ന തിരുപ്പതി, മീനാക്ഷിസുന്ദരം എന്നിവരെയാണ് ഏറ്റവും ഒടുവില്‍ അറസ്റ്റ് ചെയ്തത്. നേരത്തേ റെജിൻ, പൊൻമുത്തു സെല്‍വം എന്നിവരുള്‍പ്പെടെയുള്ളവരെയും പൊലീസ് പിടികൂടിയിരുന്നു.ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ജയില്‍ വാർഡൻമാരെ ആക്രമിച്ചാണ് തടവുകാർ ജയില്‍ ചാടിയത്. ചൊവ്വാഴ്ച രാവിലെ അഞ്ചുപേരെയും പിന്നീട് പകല്‍ സമയത്ത് എട്ടുപേരെയും പൊലീസ് പിടികൂടിയിരുന്നു. ജയിലിന് പിൻഭാഗത്തുള്ള അമച്ചിയാപുരം വനമേഖലയില്‍ നിന്നാണ് പൊലീസ് പത്തു പേരെ കണ്ടെത്തിയത്. ഇന്നലെ പിടിയിലായ രണ്ടുപേരെയും ഇതേ വന മേഖലയില്‍ നിന്നാണ് കണ്ടെത്തിയത്.
അവസാനം പിടിയിലായ മധുര സ്വദേശികളും സഹോദരന്മാരുമായ തിരുപ്പതിയെയും മീനാക്ഷി സുന്ദരത്തെയും ചിന്നമന്നൂരിന് സമീപത്തു നിന്നാണ് കസ്റ്റഡിയില്‍ എടുത്തത്. വനത്തില്‍ നിന്നും ഇറങ്ങി രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ ആണ് ഇരുവരും പിടിയിലായത്.
ഇന്നലെ ആദ്യം പിടിയിലായ അഞ്ചു പേരെ ആണ്ടിപ്പെട്ടി കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. തേനി ജില്ല ജയിലില്‍ തന്നെയാണ് ഇവരെ വീണ്ടും പാർപ്പിച്ചിരിക്കുന്നത്. ബാക്കിയുള്ള എട്ടു പേരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
പിടിയിലായ എല്ലാവരുടെയും പേരില്‍ ഒന്നിലധികം കേസുകളുണ്ട്. ജയില്‍ ചാടിയതിനും സുരക്ഷ ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും 7 വകുപ്പുകള്‍ ചുമത്തി പുതിയ കേസും എടുത്തിട്ടുണ്ട്. കൂട്ടത്തോടെ രക്ഷപെടാൻ തടവുകാർക്ക് ജയില്‍ ജീവനക്കാരുടെ സഹായം ലഭിച്ചിട്ടുണ്ടോയെന്നും അന്വേഷണം നടക്കുന്നുണ്ട്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.