വീട്ടുകാരറിയാതെ രഹസ്യമായി യുകെയില്‍ നിന്നും ഇന്ത്യയിലെത്തി, 34-കാരി ഫ്ലാറ്റില്‍ മരിച്ച നിലയില്‍; കണ്ടെത്തിയത് ഫുഡ് ഡെലിവറി ആപ്പിലെ ലൊക്കേഷൻ വഴി, അന്വേഷണം

വീട്ടുകാരറിയാതെ രഹസ്യമായി യുകെയില്‍ നിന്നും ഇന്ത്യയിലെത്തി, 34-കാരി ഫ്ലാറ്റില്‍ മരിച്ച നിലയില്‍; കണ്ടെത്തിയത് ഫുഡ് ഡെലിവറി ആപ്പിലെ ലൊക്കേഷൻ വഴി, അന്വേഷണം

പൂനെ: യുകെയില്‍ നിന്നും വീട്ടുകാരെ അറിയിക്കാതെ രഹസ്യമായി ഇന്ത്യയില്‍ എത്തിയ യുവതിയെ പൂനെയിലെ റെന്‍റഡ് ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

ഓണ്‍ലൈൻ ഫുഡ് ഡെലിവറി ആപ്പ് വഴി നടത്തിയ ബാങ്ക് ഇടപാടുകള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ പരിശോധനയിലാണ് യുവതി ഇന്ത്യയിലുണ്ടെന്ന വിവരവും തുടർന്ന് മൃതദേഹവും കണ്ടെത്താനായത്. ഛത്രപതി സംഭാജിനഗർ സ്വദേശിയായ 34 കാരി മുഗ്ധ ദേശ്മുഖിനെയാണ് പൂനെ ഗാഹുഞ്ചെയിലെ 'ലോധ ബെല്‍മോണ്ടോ' കോംപ്ലക്സിലെ അപ്പാർട്ട്മെന്‍റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.

 കഴിഞ്ഞ വർഷം ജൂലൈയിലാണ് എംബിഎ പഠനത്തിനായി മുഗ്ധ യുകെയിലേക്ക് പോയത്. അവിടെ ഒറ്റയ്ക്ക് താമസിച്ച്‌ പഠനത്തോടൊപ്പം പാർട്ട് ടൈം ജോലികളും ചെയ്തുവരികയായിരുന്നു. ഫോണിലൂടെ മുഗ്ധ വീട്ടുകാരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു.

എന്നാല്‍ ഒക്ടോബർ 24 മുതല്‍ മുഗ്ധ ഫോണ്‍ കോളുകളോട് പ്രതികരിക്കാതായി. താമസിയാതെ ഫോണ്‍ സ്വിച്ച്‌ ഓഫ് ആകുകയും ചെയ്തു. ആശങ്കയിലായ മാതാപിതാക്കള്‍ ലണ്ടനിലുള്ള മുഗ്ധയുടെ സുഹൃത്തിനെ വിവരമറിയിച്ചു. ഒക്ടോബർ 22-നാണ് മുഗ്ധയോട് അവസാനമായി സംസാരിച്ചതെന്ന് വ്യക്തമാക്കിയ സുഹൃത്ത് ഉടൻ തന്നെ ലണ്ടൻ പൊലീസില്‍ പരാതി നല്‍കി. 

എന്നാല്‍ അന്വേഷണത്തില്‍ മുഗ്ധ ഓഗസ്റ്റ് അവസാനത്തോടെ തന്നെ യുകെയില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയതായി ലണ്ടൻ പൊലീസ് അറിയിക്കുകയായിരുന്നു. തുടർന്ന് കേന്ദ്ര സർക്കാരിന്റെയും ഇന്ത്യൻ ഹൈക്കമ്മീഷന്റെയും സഹായത്തോടെ കുടുംബം മകളെ കണ്ടെത്താനുള്ള തെരച്ചില്‍ ആരംഭിച്ചു.

ഇതിനിടെ മുഗ്ധയുടെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റുകള്‍ പരിശോധിച്ച പിതാവ്, ഒക്ടോബർ 8-നും 25-നും ഇടയില്‍ നിരവധിയായ ഫുഡ് ഡെലിവറി ഇടപാടുകള്‍ നടന്നതായി കണ്ടെത്തി. ഇതില്‍ ചില ഓർഡറുകള്‍ ഛത്രപതി സംഭാജിനഗറിലെ ഉസ്മാൻപുര മേഖലയില്‍ നിന്നായിരുന്നു. ഇതോടെയാണ് മകള്‍ ഇന്ത്യയിലുണ്ടെന്ന് കുടുംബം ഉറപ്പിച്ചത്. 

ബാങ്ക് ഇടപാടുകള്‍ കേന്ദ്രീകരിച്ച്‌ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ പൂനെ ഗാഹുഞ്ചെയിലെ 'ലോധ ബെല്‍മോണ്ടോ' ഹൗസിംഗ് കോംപ്ലക്സിലാണ് മുഗ്ധയുള്ളതെന്ന് കണ്ടെത്തി. "ഛത്രപതി സംഭാജിനഗർ പൊലീസാണ് മുഗ്ധയുടെ ലൊക്കേഷൻ പൂനെയിലെ ഫ്ലാറ്റിലാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് ഫ്ലാറ്റിന്റെ പൂട്ടുപൊളിച്ച്‌ വാതില്‍ തുറന്ന് അകത്തുകയറിയപ്പോള്‍ മുഗ്ധയെ മരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു.

മുഗ്ധയുടെ ശരീരത്തില്‍ ബാഹ്യമായ പരിക്കുകളോ മുറിവുകളോ ഇല്ലെന്ന് പൊലീസ് കൂട്ടിച്ചേർത്തു. ഇക്കഴിഞ്ഞ ഏപ്രിലിലാണ് മുഗ്ധ ഈ ഫ്ലാറ്റ് വാടകയ്‌ക്കെടുത്തതെന്നും ഓഗസ്റ്റ് മുതലാണ് ഇവിടെ താമസം തുടങ്ങിയതെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

 യുകെയില്‍ നിന്ന് മടങ്ങിയെത്തിയ കാര്യം മുഗ്ധ എന്തുകൊണ്ടാണ് കുടുംബത്തില്‍ നിന്ന് മറച്ചുവെച്ചതെന്നും മരണത്തിന് പിന്നിലെ കാരണം എന്താണെന്നും വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network