പ്രവര്‍ത്തകര്‍ പെരുമാറിയത് ക്രിമിനലുകളെ പോലെ: ബിരുദദാന ചടങ്ങിലെ എസ്.എഫ്.ഐ പ്രതിഷേധത്തിൽ രൂക്ഷവിമര്‍ശനവുമായി വി.ഡി സതീശൻ,

പ്രവര്‍ത്തകര്‍ പെരുമാറിയത് ക്രിമിനലുകളെ പോലെ: ബിരുദദാന ചടങ്ങിലെ എസ്.എഫ്.ഐ പ്രതിഷേധത്തിൽ രൂക്ഷവിമര്‍ശനവുമായി വി.ഡി സതീശൻ,

എറണാകുളം: എറണാകുളം മഹാരാജാസ് കോളേജിലെ ബിരുദദാന ചടങ്ങില്‍ എസ്.എഫ്.ഐ നടത്തിയ പ്രതിഷേധത്തിനെതിരെ രൂക്ഷവിമർശനവുമായി വി.ഡി.സതീശൻ.

ചടങ്ങ്അലങ്കോലപ്പെടുത്തിയവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് വി.ഡി. സതീശൻ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. റോജി എം. ജോണിനെ തടഞ്ഞ എസ്.എഫ്.ഐ പ്രവർത്തകർ ക്രിമിനലുകളെ പോലെയാണ് പെരുമാറിയതെന്ന് വി.ഡി. സതീശൻ കുറ്റപ്പെടുത്തി. 

ക്യാമ്പസില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചവർ ജനാധിപത്യ രീതിയില്‍ പ്രതിഷേധിക്കുന്നതിന് പകരം കാണിച്ചത് ഗുണ്ടായിസമാണ്. വിദ്യാർത്ഥികളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമായ ബിരുദദാന ചടങ്ങാണ് ഇത്തരത്തില്‍ അലങ്കോലമാക്കപ്പെട്ടത്.

വിഷയത്തില്‍ എസ്.എഫ്.ഐ പൊതുസമൂഹത്തോടും വിദ്യാർത്ഥികളോടും അവരുടെ കുടുംബത്തോടും മാപ്പു പറയണമെന്ന് വാർത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു. ബിരുദദാന ചടങ്ങ് തടസ്സപ്പെടുത്തുകയും അലങ്കോലമാക്കുകയും ചെയ്തവർക്കെതിരെ വി.ഡി. സതീശൻ ശക്തമായ നടപടി ആവശ്യപ്പെട്ടു.

എറണാകുളം: എറണാകുളം മഹാരാജാസ് കോളേജിലെ ബിരുദദാന ചടങ്ങില്‍ എസ്.എഫ്.ഐ നടത്തിയ പ്രതിഷേധത്തിനെതിരെ രൂക്ഷവിമർശനവുമായി വി.ഡി. സതീശൻ. ചടങ്ങ് അലങ്കോലപ്പെടുത്തിയവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് വി.ഡി. സതീശൻ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

വിഷയത്തില്‍ എസ്.എഫ്.ഐ പൊതുസമൂഹത്തോടും വിദ്യാർത്ഥികളോടും അവരുടെ കുടുംബത്തോടും മാപ്പു പറയണമെന്ന് വാർത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു. ബിരുദദാന ചടങ്ങ് തടസ്സപ്പെടുത്തുകയും അലങ്കോലമാക്കുകയും ചെയ്തവർക്കെതിരെ വി.ഡി. സതീശൻ ശക്തമായ നടപടി ആവശ്യപ്പെട്ടു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network