ഈരാറ്റുപേട്ട: ഇടിമിന്നലേറ്റ് ആന ചരിഞ്ഞു. ഗജരാജൻ പല്ലാട്ട് ബ്രഹ്മദത്തൻ ഇടിമിന്നലേറ്റ് ചെരിഞ്ഞു. ഇന്ന് വൈകിട്ടാണ് മിന്നലേറ്റ് ബ്രഹ്മദത്തന് ഗുരുതര പരിക്കേറ്റത്.
ഈരാറ്റുപേട്ട സ്വദേശി രാജേഷ് പല്ലാട്ടിൻ്റെ ഉടമസ്ഥതയിലുള്ള ആനയാണ്. വീട്ടുപരിസരത്ത് തന്നെയാണ് തളച്ചിരുന്നത്. മൃഗഡോക്ടറെത്തി മരണം സ്ഥീരികരിക്കുകയായിരുന്നു. അരുണാചല്‍ വനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നതാണ് പല്ലാട്ട് ബ്രഹ്മദത്തനെ. 25 വർഷമായി കേരളത്തിലുള്ള പല്ലാട്ട് ബ്രഹ്മദത്തന് ഏകദേശം 45 വയസാണ് പ്രായം.നേരത്തെ പുതുപ്പള്ളി ആന തറവാട്ടിലെ അംഗമായിരുന്നു. പിന്നീടാണ് പല്ലാട്ടുകാര് വാങ്ങിയത്. ലക്ഷണമൊത്ത കൊമ്പന് വിട്ടുപോയതിന്റെ ഞെട്ടലിലാണ് ആന പ്രേമികള്‍.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.