പാലാ: പാലാ - തൊടുപുഴ റോഡിൽ ഐങ്കൊമ്പിൽ കാർ നിയന്ത്രണം വിട്ട് വീടിന്റെ മതിലിടിച്ച് തകർത്ത് മുറ്റത്തേക്ക് മറിഞ്ഞു.
ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു അപകടം. കാറിലുണ്ടായിരുന്ന യാത്രക്കാർ പരിക്കുകളൊന്നുമില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
ഐങ്കൊമ്പ് പുത്തൻപുരയിൽ അജിത്തിന്റെ വീടിന്റെ മതിലാണ് കാറിടിച്ച് തകർത്തത്. നിയന്ത്രണം വിട്ട വാഹനം മതിൽ തകർത്ത് വീടിന്റെ മുറ്റത്തേക്ക് തലകീഴായി മറിയുകയായിരുന്നു.
തൊടുപുഴ മുതലക്കോടം സ്വദേശികളാണ് അപകടത്തിൽപ്പെട്ട കാറിലുണ്ടായിരുന്നത്. കോട്ടയം മലരിക്കലിൽ സന്ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇവർ. വാഹനം ഓടിച്ചിരുന്നയാൾക്ക് ഉണ്ടായ ഉറക്കംതൂക്കലാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ വീടിന്റെ മതിലിനും കാറിനും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.