കരളിന് പണി കിട്ടും: ശനിയും ഞായറും മാത്രം മദ്യപിക്കുന്നവർ ശ്രദ്ധിക്കുക,വാരാന്ത്യ മദ്യപാനം അപകടകരമാകുന്നത് എങ്ങനെ?

കരളിന് പണി കിട്ടും: ശനിയും ഞായറും മാത്രം മദ്യപിക്കുന്നവർ ശ്രദ്ധിക്കുക,വാരാന്ത്യ മദ്യപാനം അപകടകരമാകുന്നത് എങ്ങനെ?

മദ്യപാനത്തിന് ഇടവേള നല്‍കുന്നത് കരളിന് പൂർണ സംരക്ഷണം നല്‍കുമെന്ന വിശ്വാസം പലർക്കുമുണ്ട്. ആഴ്ചയിലെ അഞ്ചുദിവസവും മദ്യം തൊടാതെ ശനി, ഞായർ ദിവസങ്ങളില്‍ മാത്രം മദ്യപിക്കുന്നവരും ഈ ധാരണ പുലർത്താറുണ്ട്.

ദിവസേന മദ്യപിക്കുന്നില്ലെന്നതിനാല്‍ ആരോഗ്യത്തെക്കുറിച്ച്‌ ആശങ്കപ്പെടേണ്ടതില്ലെന്നാണ് ഇവരുടെ കണക്കുകൂട്ടല്‍. എന്നാല്‍ മദ്യപിക്കുന്ന ദിവസങ്ങളുടെ എണ്ണത്തേക്കാള്‍ പ്രധാനമാണ് ഓരോ തവണയും ശരീരത്തിലെത്തുന്ന മദ്യത്തിന്റെ അളവും അത് ഉപയോഗിക്കുന്ന രീതിയും. വാരാന്ത്യങ്ങളില്‍ മാത്രം മദ്യപിക്കുന്ന ശീലം പോലും ചില സാഹചര്യങ്ങളില്‍ കരളിന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം.

മദ്യം ശരീരത്തിലെത്തുമ്പോള്‍ കരളില്‍ സംഭവിക്കുന്നത്

ശരീരത്തിലെത്തുന്ന മദ്യത്തെ വിഘടിപ്പിക്കുന്നതില്‍ നിർണായക പങ്കുവഹിക്കുന്ന അവയവമാണ് കരള്‍. മദ്യത്തെ സംസ്കരിക്കുന്നതിനിടെ അസറ്റാല്‍ഡിഹൈഡ് (Acetaldehyde) എന്ന വിഷാംശമുള്ള രാസപദാർഥം രൂപപ്പെടുന്നു. ഇത് കരള്‍കോശങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്താൻ സാധ്യതയുള്ളതാണ്. ഉപയോഗിക്കുന്ന മദ്യത്തിന്റെ അളവ് വർധിക്കുന്നതിനനുസരിച്ച്‌ കരളിന് നേരിടേണ്ടിവരുന്ന സമ്മർദവും കൂടാം.

തുടർച്ചയായ അമിത മദ്യപാനം കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്ന ഫാറ്റി ലിവറിനും കരളിലെ വീക്കത്തിനും കാരണമായേക്കാം. കാലക്രമേണ കരള്‍കോശങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ഫൈബ്രോസിസ് എന്നറിയപ്പെടുന്ന പാടുകള്‍ രൂപപ്പെടുകയും ചെയ്യാം. ഇത് ഗുരുതരമാകുമ്പോള്‍ സിറോസിസ് പോലുള്ള സങ്കീർണമായ കരള്‍രോഗങ്ങളിലേക്കും നയിച്ചേക്കാം.

എന്നാല്‍ മദ്യപിക്കുന്ന എല്ലാവർക്കും ഒരേ രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകണമെന്നില്ല. മദ്യത്തിന്റെ അളവ്, ഉപയോഗിക്കുന്ന കാലയളവ്, ജനിതക ഘടകങ്ങള്‍, മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ എന്നിവയെല്ലാം രോഗസാധ്യതയെ സ്വാധീനിക്കുന്നുണ്ട്.

വാരാന്ത്യ മദ്യപാനം അപകടകരമാകുന്നത് എങ്ങനെ?

ആഴ്ചയിലെ മറ്റ് ദിവസങ്ങളില്‍ മദ്യപിക്കാതിരിക്കുകയും വാരാന്ത്യങ്ങളില്‍ ഒരുമിച്ച്‌ വലിയ അളവില്‍ മദ്യം കഴിക്കുകയും ചെയ്യുന്ന രീതി പലരിലും കണ്ടുവരുന്നുണ്ട്. കുറഞ്ഞ സമയത്തിനുള്ളില്‍ അമിതമായ അളവില്‍ മദ്യം ഉപയോഗിക്കുന്ന ഈ ശീലത്തെയാണ് ബിഞ്ച് ഡ്രിങ്കിങ് (Binge Drinking) എന്ന് വിശേഷിപ്പിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network