തിരുവനന്തപുരം: മാസപ്പടി കേസില്‍ പിണറായി വിജയന് അനുകൂലമായ നിലപാട് സംസ്ഥാന സർക്കാർ ഹൈക്കോടതിയില്‍ സ്വീകരിച്ചതില്‍ കോണ്‍ഗ്രസില്‍ കടുത്ത ഭിന്നത.
ഉമ്മൻ ചാണ്ടിക്ക് എല്‍ഡിഎഫ് സർക്കാർ നല്‍കാത്ത നീതി എന്തിനാണ് പിണറായിക്ക് നല്‍കുന്നതെന്ന് കോണ്‍ഗ്രസ് പാർലമെൻ്ററി പാർട്ടി (സിഎല്‍പി) യോഗത്തില്‍ മാത്യു കുഴല്‍നാടൻ തുറന്നടിച്ചു. മാത്യുവിന് ചെറുപ്പത്തിൻ്റെ ആവേശമാണെന്നും അതിവേഗം കേസെടുക്കേണ്ട എന്നതാണ് ശരിയായ രാഷ്ട്രീയ ലൈൻ എന്നും മുഖ്യമന്ത്രി വിശദീകരിച്ചു. മുഖ്യമന്ത്രിയും മാത്യുവും തമ്മില്‍ യോഗത്തില്‍ ഏറെ നേരം വാദപ്രതിവാദമുണ്ടായി.മാസപ്പടിയില്‍ പിണറായിക്കും സർക്കാരിനും ഹൈക്കോടതിഡിവിഷൻ ബെഞ്ചില്‍ നിന്ന് തിരിച്ചടിയേറ്റിരുന്നു. ഇഡിയുടെ അടുത്ത നീക്കങ്ങളില്‍ പിണറായിക്ക് ആശങ്കയുണ്ടെങ്കില്‍, കോണ്‍ഗ്രസില്‍ വിധി കടുത്ത രാഷ്ട്രീയപ്രതിസന്ധിയുണ്ടാക്കി. രാവിലെ നിയമസഭാ മന്ദിരത്തിലെ വാർത്താ സമ്മേളനത്തില്‍ എജിയെ തള്ളിയ മാത്യു കുഴല്‍നാടൻ പരസ്യമായി അതൃപ്തി പ്രകടമാക്കിയിരുന്നു. എന്നാല്‍ എജിയെ പൂർണമായും ന്യായീകരിച്ചു മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും രംഗത്തെത്തി.
മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും വിശദീകരണത്തിന് ശേഷവും മാത്യു കുഴല്‍നാടൻ പിന്മാറിയില്ല. സിഎല്‍പിയില്‍ ആഞ്ഞടിച്ച മാത്യു, ഉമ്മൻ ചാണ്ടിക്ക് സോളാർ കേസില്‍ പിണറായി സർക്കാർ നല്‍കാത്ത നീതി എന്തിന് പിണറായിക്ക് യുഡിഎഫ് സർക്കാർ നല്‍കുന്നുവെന്ന് ചോദിച്ചു. ഉമ്മൻ ചാണ്ടിയുടെ പേര് പറഞ്ഞപ്പോള്‍ മാത്യുവിന് പലരും കയ്യടിച്ചു. പക്ഷെ പിന്നീട് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഒരുമിച്ച് സർക്കാർ നിലപാടിനെ ന്യായീകരിച്ചു.
ചാടിക്കയറി എഫ്‌ഐആർ ഇട്ടാല്‍ സിപിഎം ആയുധമാക്കും. അതൊഴിവാക്കാനുള്ള രാഷ്ട്രീയ ലൈനാണ് സർക്കാർ എടുത്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരുവേള മാത്യുവും മുഖ്യമന്ത്രിയും വാദപ്രതിവാദമുണ്ടായി. പിണറായിക്കെതിരായ പ്രാചരണങ്ങള്‍ പാർട്ടി മറന്നോ എന്നായിരുന്നു മാത്യുവിൻ്റെ ചോദ്യം.
മാത്യുവിന് ചെറുപ്പത്തിൻ്റെ ആവേശമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെപിസിസി യോഗത്തിൻ്റെ തീരുമാനവും തിടുക്കത്തില്‍ കേസ് വേണ്ടെന്നാണെന്ന് വി ഡി സതീശൻ ഓർമിപ്പിച്ചു. ഒടുവില്‍ മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും വിശദീകരണത്തെ യോഗം പിന്തുണച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.