മുസ്ലിം പൈലറ്റുമാർ വേണ്ട’: ഫ്ലൈ ദുബായ് ആക്രമണത്തിന് പിന്നാലെ കടുപ്പിച്ച് ഇസ്രായേൽ; നിർദ്ദേശം അംഗീകരിച്ച് എയർ ഫ്രാൻസ്

മുസ്ലിം പൈലറ്റുമാർ വേണ്ട’: ഫ്ലൈ ദുബായ് ആക്രമണത്തിന് പിന്നാലെ കടുപ്പിച്ച് ഇസ്രായേൽ; നിർദ്ദേശം അംഗീകരിച്ച് എയർ ഫ്രാൻസ്

പാരീസ്: ഫ്ലൈ ദുബായ് വിമാനത്തിൽ നടന്ന ഭീകരാക്രമണ ശ്രമത്തിന് പിന്നാലെ വിമാന ജീവനക്കാർക്ക് കടുത്ത നിയന്ത്രണങ്ങളുമായി ഇസ്രായേൽ.

പാകിസ്ഥാൻ, സൗദി അറേബ്യ, ഇറാൻ, അൽജീറിയ, ടുണീഷ്യ തുടങ്ങിയ 31 മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ പൗരത്വമോ ഇരട്ട പൗരത്വമോ ഉള്ള പൈലറ്റുമാർക്കും ക്യാബിൻ ക്രൂവിനും രാജ്യത്തേക്ക് വിമാനങ്ങൾ സർവീസ് നടത്തുന്നതിന് ഇസ്രായേൽ വിലക്കേർപ്പെടുത്തി. ഒക്ടോബർ 1-നാണ് ഇസ്രായേൽ ഗതാഗത മന്ത്രാലയം വിദേശ വിമാനക്കമ്പനികൾക്ക് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയത്. 

തങ്ങളുമായി നയതന്ത്രബന്ധമില്ലാത്ത രാജ്യങ്ങളിലെ ജീവനക്കാരെ ഇസ്രായേൽ വ്യോമാതിർത്തിക്കുള്ളിൽ കടക്കാൻ അനുവദിക്കില്ലെന്നാണ് നിലപാട്. സർവീസുകൾ നടത്തുന്ന എല്ലാ വിമാനക്കമ്പനികളും നിർദ്ദേശം പാലിക്കാൻ ബാധ്യസ്ഥരാണെന്ന് എയർ ഫ്രാൻസ് വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ ജീവനക്കാർക്ക് എയർ ഫ്രാൻസ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ചെക്ക് വിമാനക്കമ്പനിയായ സ്മാർട്ട്‌വിംഗ്സും ഉത്തരവ് ലഭിച്ചതായി സ്ഥിരീകരിച്ചു.

സെപ്റ്റംബർ 30-ന് ദുബായിൽ നിന്ന് തെൽ അവീവിലേക്ക് പോയ ഫ്ലൈ ദുബായ് വിമാനം ഇസ്രായേലിലെ ബെൻ ഗുറിയോൺ വിമാനത്താവളത്തിൽ ഇടിച്ചിറക്കാൻ ഒമാനി സഹപൈലറ്റ് ഹമാം അൽ-ഹമ്മാമി ശ്രമിച്ചിരുന്നു. വിമാനത്തിലെ ഇന്ത്യൻ പൈലറ്റ് ആക്രമിക്കപ്പെടുകയും ചെയ്തു. ഈ സംഭവത്തിന് തൊട്ടുപിന്നാലെയാണ് ഇസ്രായേൽ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കിയത്.

അതേസമയം, ഇസ്രായേലിന്റെ ഈ നടപടി വംശീയ അധിക്ഷേപവും വിവേചനവുമാണെന്ന വിമർശനവുമായി നിയമവിദഗ്ധർ രംഗത്തെത്തിയിട്ടുണ്ട്. ഫ്രഞ്ച് തൊഴിൽ നിയമത്തിലെ (Article L1132-1) വകുപ്പുകൾ പ്രകാരം ജീവനക്കാരോട് പൗരത്വത്തിന്റെയോ വംശത്തിന്റെയോ പേരിൽ വിവേചനം കാണിക്കുന്നത് കുറ്റകരമാണെന്ന് പാരീസിലെ പ്രമുഖ അഭിഭാഷക ക്ലാര ഗാന്ദിൻ ചൂണ്ടിക്കാട്ടി. ഒരു കൂട്ടം രാജ്യങ്ങളിലെ എല്ലാ പൗരന്മാരെയും സുരക്ഷാ ഭീഷണിയായി കാണുന്നത് വിവേചനപരമാണെന്നും എയർ ഫ്രാൻസിന് ഇതിനെതിരെ നിയമനടപടികൾ നേരിടേണ്ടി വരുമെന്നും അവർ മുന്നറിയിപ്പ് നൽകി

എന്നാൽ, അന്താരാഷ്ട്ര വ്യോമയാന നിയമമനുസരിച്ച് (Chicago Convention – Article 13) സ്വന്തം വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നവർക്ക് മേൽ കർശന വ്യവസ്ഥകൾ ചുമത്താൻ ഏതൊരു പരമാധികാര രാജ്യത്തിനും അവകാശമുണ്ടെന്നാണ് നിയമ വിദഗ്ധരുടെ മറ്റൊരു വിലയിരുത്തൽ. കൂടുതൽ രാജ്യങ്ങൾ ഇത്തരം നിയന്ത്രണങ്ങൾ കൊണ്ടുവന്നാൽ അന്താരാഷ്ട്ര വിമാന സർവീസുകളുടെ പ്രവർത്തനത്തെ അത് പ്രതികൂലമായി ബാധിക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network