തിരുവനന്തപുരം: സ്വകാര്യവാഹനം ഔദ്യോഗിക വാഹനമായി ഉപയോഗിക്കാന്‍ അഞ്ചു മന്ത്രിമാര്‍ക്ക് പൊതുഭരണ വകുപ്പ് അനുമതി നല്കി.
മുസ്ലിം ലീഗ് നേതാവും വ്യവസായമന്ത്രിയുമായ പി കെ കുഞ്ഞാലിക്കുട്ടിക്ക് മൂന്നു സ്വകാര്യവാഹനങ്ങളില്‍ ഔദ്യോഗിക വാഹനത്തിന്റെ നമ്പര്‍പ്ലേറ്റ് പതിച്ച് ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.കുഞ്ഞാലിക്കുട്ടിക്കു പുറമേ, മന്ത്രിമാരായ രമേശ് ചെന്നിത്തല, പി കെ ബഷീര്‍, കെ എം ഷാജി, വി ഇ അബ്ദുല്‍ ഗഫൂര്‍ എന്നിവരുടെ അപേക്ഷകളിലാണ് സര്‍ക്കാര്‍ തീരുമാനമെടുത്തത്. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിലാണ് പൊതുഭരണവകുപ്പ് ഇക്കാര്യം വ്യക്തമാക്കിയത്.
ഔദ്യോഗിക നമ്പര്‍പ്ലേറ്റ് വച്ച് വാഹനം ഉപയോഗിക്കാമെങ്കിലും ഇന്ധനച്ചെലവും അറ്റകുറ്റപ്പണി ഉള്‍പ്പെടെയുള്ള മറ്റു ചെലവുകളും സര്‍ക്കാര്‍ വഹിക്കില്ല. മന്ത്രി യാത്ര ചെയ്യുമ്പോള്‍ മാത്രമേ സ്വകാര്യവാഹനത്തില്‍ ഔദ്യോഗിക നമ്പര്‍ പ്ലേറ്റ് സ്ഥാപിക്കാന്‍ പാടൂള്ളൂവെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
നേരത്തെ കെ എം ഷാജി സ്വകാര്യ വാഹനം ഔദ്യോഗികവാഹനമായി ഉപയോഗിച്ചത് വിവാദമായിരുന്നു. ആ സമയത്ത് മന്ത്രി ഷാജി സ്വകാര്യവാഹനത്തില്‍ നമ്പര്‍പ്ലേറ്റ് പതിക്കാനുള്ള മുന്‍കൂര്‍ അനുമതി പൊതുഭരണവകുപ്പില്‍ നിന്നും വാങ്ങിയിരുന്നില്ല. തുടര്‍ന്ന് സ്വകാര്യ കാര്‍ സുഹൃത്തിന് തിരിച്ചു നല്‍കുകയും ചെയ്തിരുന്നു






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.