കാലില്‍ കോഡ് രേഖപ്പെടുത്തിയ വളയം, പാകിസ്ഥാൻ കറൻസി; ജമ്മു കാശ്മീരിൽ സംശയാസ്പദമായ സാഹചര്യത്തില്‍ പ്രാവിനെ കണ്ടെത്തി,

കാലില്‍ കോഡ് രേഖപ്പെടുത്തിയ വളയം, പാകിസ്ഥാൻ കറൻസി; ജമ്മു കാശ്മീരിൽ സംശയാസ്പദമായ സാഹചര്യത്തില്‍ പ്രാവിനെ കണ്ടെത്തി,

ന്യൂഡല്‍ഹി: ജമ്മു കാശ്മീരിലെ സാംബ ജില്ലയിലെ അതിർത്തി ഗ്രാമത്തില്‍ കോഡ് രേഖപ്പെടുത്തിയ വളയവും ഉർദു കുറിപ്പും പാകിസ്ഥാൻ കറൻസിയുമായി സംശയാസ്പദമായ സാഹചര്യത്തില്‍ പ്രാവിനെ കണ്ടെത്തി.

സാംബയിലെ മാവാ എന്ന അതിർത്തി ഗ്രാമത്തിലെ ക്ഷേത്രത്തിന് സമീപത്തുനിന്നാണ് പ്രദേശവാസികള്‍ പ്രാവിനെ കണ്ടെത്തിയത്. പ്രാവിന്‍റെ കാലില്‍ 'Code No 03341214150' എന്ന് രേഖപ്പെടുത്തിയ വളയവും ഒപ്പം ഒരു ഉർദു കുറിപ്പും പാകിസ്താൻ കറൻസിയും കെട്ടിവെച്ച നിലയിലായിരുന്നു.

ഉടൻ തന്നെ സ്ഥലത്തെത്തിയ പോലീസ് സംഘം സ്ഥലത്തെത്തി. പ്രാവിനെയും അതില്‍ നിന്ന് ലഭിച്ച കുറിപ്പിലെ ഉള്ളടക്കവും പരിശോധിച്ചുവരികയാണെന്നും പ്രാവിന്‍റെ ഉറവിടം സുരക്ഷാ ഏജൻസികള്‍ അന്വേഷിക്കുകയാണെന്നും അധികൃതർ അറിയിച്ചു. 

അതിർത്തി കടന്നുള്ള സന്ദേശങ്ങള്‍ കൈമാറുന്നതിനും കള്ളക്കടത്തിനും പ്രാവിനെ ഉപയോഗിക്കുന്ന സംഭവങ്ങള്‍ ജമ്മു കാശ്മീരിലെയും പഞ്ചാബിലെയും അതിർത്തി പ്രദേശങ്ങളില്‍ മുമ്പും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network