നടുങ്ങി നാട്: രാത്രി ന്യൂഡില്‍സ് കഴിച്ച്‌ കിടന്നുറങ്ങി; ഭാര്യയും ഭര്‍ത്താവും 3 മക്കളുമടക്കം കുടുംബത്തിലെ 5 പേരും മരിച്ച നിലയില്‍,

നടുങ്ങി നാട്: രാത്രി ന്യൂഡില്‍സ് കഴിച്ച്‌ കിടന്നുറങ്ങി; ഭാര്യയും ഭര്‍ത്താവും 3 മക്കളുമടക്കം കുടുംബത്തിലെ 5 പേരും മരിച്ച നിലയില്‍,

നോയിഡ: രാത്രി നൂഡില്‍സ് കഴിച്ചു കിടന്നുറങ്ങിയ ദമ്പതികളെയും മൂന്ന് മക്കളെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

ഗ്രേറ്റർ നോയിഡയിലെ റബുപുര പ്രദേശത്താണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മഹേഷ് (37), ഭാര്യ ലളിത (35), മക്കളായ ലഡ്ഡു (11), മിഷ്ടി (7), സാക്ഷാത് (3) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാവിലെയോടെയാണ് സംഭവം പുറത്തറിയുന്നത്. മരണകാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. ഭക്ഷ്യവിഷ ബാധ മൂലമാണ് മരണം സംഭവിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനമെങ്കിലും ഇക്കാര്യം ഭക്ഷ്യസുരക്ഷാ വകുപ്പ് സ്ഥിരീകരിച്ചിട്ടില്ല.

പരീക്ഷയ്ക്ക് പോകേണ്ട കുട്ടി രാവിലെ ഉണരാതിരുന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കുടുംബത്തിലെ അഞ്ചുപേരെയും ജീവനറ്റ നിലയില്‍ കണ്ടെത്തിയത്. രാത്രി 10 മണിയോടെയാണ് ഇവർ ഭക്ഷണം കഴിച്ചിരുന്നതെന്നാണ് വിവരം. തലേദിവസം രാത്രി കുടുംബം നൂഡില്‍സ് കഴിച്ചിരുന്നു എന്ന് മരിച്ച മഹേഷിന്‍റെ അമ്മ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

 പൊലീസും ഫൊറൻസിക് ടീമും ഫുഡ് സേഫ്റ്റി ഡിപ്പാർട്ട്‌മെന്റും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് വ്യക്തമാക്കി.

സ്വത്ത് തർക്കത്തെ തുടർന്ന് വീട്ടില്‍ നിരന്തരം വഴക്കുകള്‍ നടന്നിരുന്നതായി അയല്‍വാസികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. മഹേഷിന്റെ അമ്മ സ്വത്ത് മുഴുവൻ മകളുടെ പേരില്‍ എഴുതിവെക്കുകയും ഇവരോട് വീടൊഴിയാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. 

മേളയില്‍ പങ്കെടുത്തു മടങ്ങിയെത്തിയ കുടുംബത്തിന് മഹേഷിന്റെ അമ്മയാണ് നൂഡില്‍സ് ഉണ്ടാക്കി നല്‍കിയതെന്നും ഇതില്‍ ദുരൂഹതയുണ്ടെന്നും അയല്‍വാസികള്‍ ആരോപിച്ചു. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network