ഗൂവാഹത്തി: പരിശോധനയെന്ന വ്യാജേന ഡോക്ടർ ലൈംഗികാതിക്രമം നടത്തിയെന്ന് യുവതിയുടെ പരാതി. അസമിലെ ഗുവാഹത്തി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടർക്കെതിരേയാണ് യുവതി പൊലീസിനെ സമീപിച്ചത്.
യുവതിയുടെ പരാതിയില്‍ പൊലീസ് പുരുഷ ഡോക്ടർക്കെതിരേ കേസെടുത്തു. പ്രതിശ്രുത വരന്റെ വിവിധ മെഡിക്കല്‍ പരിശോധന ഫലങ്ങള്‍ കാണിക്കാനും വിവരങ്ങള്‍ അറിയാനുമാണ് യുവതി ബന്ധുവിനൊപ്പം ആശുപത്രിയില്‍ പോയത്. എച്ച്‌ഐവി പരിശോധനയില്‍ പ്രതിശ്രുത വരന് നെഗറ്റീവ് ആയിരുന്നു. ഇതിന്റെ പരിശോധനാഫലം അടക്കം യുവതിയുടെ കൈവശമുണ്ടായിരുന്നു.
എന്നാല്‍, ഡോക്ടറെ കണ്ട് വിവരങ്ങള്‍ ധരിപ്പിച്ചതിന് പിന്നാലെ ഒപ്പമുള്ള ബന്ധുവിനോട് പുറത്തിരിക്കാനും യുവതിയോട് തനിച്ച് ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്നും ഡോക്ടർ പറഞ്ഞു. തുടർന്ന് പ്രതിശ്രുത വരനുമായി ശാരീരിക ബന്ധത്തില്‍ ഏർപ്പെട്ടിട്ടുണ്ടോ എന്ന് ചോദിച്ചു.
പ്രതിശ്രുത വരൻ എച്ച്‌ഐവി ടെസ്റ്റിന് വിധേയനായതിനാല്‍ യുവതിയെയും പരിശോധിക്കണമെന്ന് ഡോക്ടർ ആവശ്യപ്പെട്ടു. ഇതോടെയാണ് യുവതി പരിശോധനയ്ക്ക് വിധേയയാകാൻ സമ്മതിച്ചത്.
എന്നാല്‍, പരിശോധനയെന്ന പേരില്‍ ഡോക്ടർ ശരീരത്തില്‍ മോശമായരീതിയില്‍ സ്പർശിച്ചെന്നാണ് യുവതിയുടെ പരാതി. പരിശോധനാമുറിയില്‍ കയറിയതിന് പിന്നാലെ വസ്ത്രങ്ങള്‍ അഴിക്കാനാണ് ഡോക്ടർ ആവശ്യപ്പെട്ടത്. എന്തിനാണ് ടീഷർട്ട് അഴിക്കുന്നതെന്ന് ചോദിച്ചു. പക്ഷേ, പരിശോധനയ്ക്ക് വേണ്ടിയാണെന്ന് പറഞ്ഞപ്പോള്‍ കൂടുതല്‍ എതിർത്തില്ല.
എന്നാല്‍, ഇതിനുപിന്നാലെ ഡോക്ടർ സ്വകാര്യഭാഗങ്ങളില്‍ മോശമായരീതിയില്‍ സ്പർശിക്കുകയായിരുന്നു. ഇതിനുശേഷം ഉദരഭാഗം പരിശോധിക്കാൻ വസ്ത്രം മുഴുവൻ അഴിക്കണമെന്ന് ആവശ്യപ്പെട്ടു. അതിന്റെ ആവശ്യം എന്താണെന്ന് ചോദിച്ചപ്പോള്‍ എല്ലാം വിശദമായി പരിശോധിക്കണമെന്നായിരുന്നു ഡോക്ടറുടെ മറുപടി.
തുടർന്ന് ഏറെ മാനസികപ്രയാസത്തോടെയാണ് പരിശോധനാമുറിയില്‍നിന്നത്. ഒടുവില്‍ പരിശോധനയ്ക്ക് ശേഷം കരഞ്ഞുകൊണ്ട് പുറത്തേക്ക് വരികയായിരുന്നു. അതിക്രമം നടന്നപ്പോള്‍ പ്രതികരിക്കാൻ കഴിഞ്ഞെങ്കിലും പിന്നീട് ആശുപത്രി ജീവനക്കാരോടും ബന്ധുവിനോടും കാര്യങ്ങള്‍ വിശദീകരിച്ചു.
ഇതോടെ ചില മുതിർന്ന ഡോക്ടർമാർ സ്ഥലത്തെത്തി രേഖാമൂലം പരാതി നല്‍കാൻ ആവശ്യപ്പെട്ടു. പക്ഷേ, ഒരുമണിക്കൂറോളം അവിടെ കാത്തിരുന്നിട്ടും ആരും പരാതി വാങ്ങാൻ എത്തിയില്ലെന്നും ഇതോടെയാണ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയതെന്നും യുവതി പറഞ്ഞു.
അതേസമയം, യുവതിയുടെ പരാതിയില്‍ കേസെടുത്തതായും പ്രതിയായ ഡോക്ടറെ ചോദ്യംചെയ്യാൻ വിളിച്ചുവരുത്തിയതായും പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.