അശുതോഷിനും സൗരവിനും ഇന്ന് നിര്‍ണായകം, ജാമ്യ ഹര്‍ജി ദില്ലി ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും;

അശുതോഷിനും സൗരവിനും ഇന്ന് നിര്‍ണായകം, ജാമ്യ ഹര്‍ജി ദില്ലി ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും;

ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുകൊണ്ട് നടത്തിയ പ്രതിഷേധത്തിനെ തുടർന്ന് അറസ്റ്റിലായ സിജെപി നേതാക്കളായ ആശുതോഷ് രങ്കയും സൗരവ് ദാസും സമർപ്പിച്ച ജാമ്യ ഹർജി ദില്ലി ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും.

അടിയന്തരമായി ഹർജി പരിഗണിക്കണമെന്ന ആവശ്യം കോടതി ഇന്നലെ രാത്രി തള്ളിയിരുന്നു. കസ്റ്റഡി കാലാവധി തീരുന്നതിനാല്‍ സിജെപി നേതാക്കളെ ഇന്ന് ദില്ലി സ്പെഷ്യല്‍ എക്സിക്യുട്ടീവ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കും. 

 2 ദിവസത്തേക്ക് കൂടി കസ്റ്റഡി നീട്ടിയ സ്പെഷ്യല്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്‍റെ നടപടിക്കെതിരെയാണ് സി ജെ പി ഹൈക്കോടതിയെ സമീപിച്ചത്. വിഷയത്തില്‍ അടിയന്തരമായി രാത്രിയില്‍ വാദം കേള്‍ക്കണമെന്നാണ് സി ജെ പി നിയമവിഭാഗത്തിന് നേതൃത്വം നല്‍കുന്ന രത്ന സിംഗ് ആവശ്യപ്പെട്ടത്. 

നീതി ഇനിയും വൈകാൻ പാടില്ലെന്നും ഹൈക്കോടതി അടിയന്തരമായി വിഷയത്തില്‍ ഇടപെടണമെന്നും രത്ന സിംഗ് എക്സില്‍ കുറിച്ചിരുന്നു. എന്നാല്‍  രാത്രി ഹർജി പരിഗണിക്കില്ലെന്നും നാളെ കേള്‍ക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

അതേസമയം അഞ്ച് ദിവസത്തെ കസ്റ്റഡി കാലാവധിക്ക് ശേഷമാണ് സൗരവ് ദാസിനെയും അശുതോഷിനെയും ഇന്നലെ മന്തിർ മാർഗിലെ സെപ്ഷ്യല്‍ ഏക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മൂന്നില്‍ ഹാജരാക്കിയത്. മൂന്നര മണിക്കൂറോളം നീണ്ട നടപടികള്‍ക്കൊടുവിലാണ് ഇരുവരുടെയും കസ്റ്റഡി രണ്ട് ദിവസം കൂടി നീട്ടിയത്.

 സെപ്ഷ്യല്‍ ഏക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്‍റെ നടപടിക്കെതിരെ രൂക്ഷ വിമർശനമാണ് ഇന്നലെ സി ജെ പി നേതാക്കള്‍ നടത്തിയത്. നിയമവ്യവസ്ഥയുടെ ദുരുപയോഗമാണ് നടക്കുന്നതെന്നാണ് രത്ന സിംഗ് അഭിപ്രായപ്പെട്ടത്. വിചിത്രമായ ഉത്തരവാണെന്നും രേഖകളില്‍ പൊരുത്തക്കേട് ചൂണ്ടിക്കാട്ടിയാണ് ജാമ്യം നിഷേധിച്ചതെന്നും രത്ന സിംഗ് പറഞ്ഞിരുന്നു. ഷുവർറ്റി ബോണ്ടില്‍ ഉള്ള ചിത്രവും നിലവിലെ രൂപവും തമ്മിലുള്ള വ്യത്യാസം പോലും കാരണമായി ഉന്നയിച്ചെന്നും രത്ന ആരോപിച്ചിരുന്നു.

അതേസമയം ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തില്‍ നിന്ന് താല്‍ക്കാലികമായി പിന്‍വാങ്ങുന്നുവെന്ന സൂചന നല്‍കി സി ജെ പി സ്ഥാപകൻ അഭിജീത് ദീപ്കെ നേരത്തെ രംഗത്തെത്തിയിരുന്നു. 

ഈ ഉത്സവകാലം പ്രതിഷേധ രംഗത്തുള്ളവര്‍ കുടുംബത്തോടൊപ്പം ചെലവഴിക്കണമെന്ന് ദീപ്കെ സമൂഹമാധ്യമത്തിലൂടെ ആവശ്യപ്പെട്ടു. ജന്തർ മന്തർ പ്രതിഷേധത്തില്‍ അശുതോഷ് റങ്ക, സൗരവ് ദാസ് എന്നിവര്‍ക്ക് ജാമ്യം നിഷേധിച്ചതിനൊപ്പം സി ജെ പിയെ പൂട്ടാന്‍ ക്രൈംബ്രാ‍ഞ്ച് അന്വേഷണം കൂടി തുടങ്ങിയതിന് പിന്നാലെയാണ് താല്‍ക്കാലിക പിന്മാറ്റത്തിന്‍റെ സൂചന നല്‍കിയുള്ള സന്ദേശം. 

ഒരു വർഷത്തേക്ക് പൊതു സമാധാനത്തെ ബാധിക്കുന്ന ഒരു പ്രവർത്തിയിലും ഇടപെടാൻ പാടില്ലെന്ന പീസ് ബോണ്ടിന്‍റെ അടിസ്ഥാനത്തിലാണ് ദീപ്കെയെ ജാമ്യത്തില്‍ വിട്ടയച്ചതെന്ന കാര്യവും സി ജെ പിയെ പ്രതിസന്ധിയിലാക്കുന്നതാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network