കോഴിക്കോട്: ജോലി അന്വേഷിച്ചെത്തിയ മലപ്പുറം സ്വദേശിയായ യുവാവിന് ബസ് സ്റ്റാന്റില്‍ വെച്ച് പാമ്പ് കടിയേറ്റു. കോഴിക്കോട് കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ ഇന്നലെ രാവിലെയാണ് ദാരുണ സംഭവം നടന്നത്.
മലപ്പുറം പരപ്പനങ്ങാടി സ്വദേശി ഫഹദി(31) നാണ് അപകടം സംഭവിച്ചത്. പാമ്പുകടിയേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. രാവിലെ 9.15 ഓടെയാണ് സംഭവം. കൊയിലാണ്ടി ഹാര്‍ബറില്‍ ജോലി തേടിയെത്തിയതായിരുന്നു യുവാവ്.ബസ് കൊയിലാണ്ടി സ്റ്റാന്റില്‍ എത്തിയപ്പോള്‍ അവിടെ ഇറങ്ങി. തുടര്‍ന്ന് സ്റ്റാൻഡില്‍ വിശ്രമിക്കുന്നതിനിടയിലാണ് കടിയേറ്റത്. ഉടന്‍ തന്നെ മറ്റ് യാത്രക്കാര്‍ ചേര്‍ന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും ഗൗരവ സ്വഭാവമുള്ള സാഹചര്യമായതിനാല്‍ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.