ആളിപ്പടർന്ന് പ്രതിഷേധം: 24ന് മഹാപ്രക്ഷോഭം; ഫ്രാൻസില്‍ സൈന്യത്തെ വിന്യസിച്ചു തുടങ്ങി,

ആളിപ്പടർന്ന് പ്രതിഷേധം: 24ന് മഹാപ്രക്ഷോഭം; ഫ്രാൻസില്‍ സൈന്യത്തെ വിന്യസിച്ചു തുടങ്ങി,

 പാരീസ്: ഫ്രാൻസില്‍ വർധിച്ചുവരുന്ന ജീവിതച്ചെലവിനെതിരെ സമരം ആളിക്കത്തുകയാണ്. വർധിച്ചുവരുന്ന ജീവിതച്ചെലവ്, സ്കൂളിലെ അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മ എന്നിവ ചൂണ്ടിക്കാണിച്ചാണ് ഫ്രാൻസ് ഭരണകൂടത്തിനെതിരെ യുവാക്കള്‍ അടക്കം തെരുവിലിറങ്ങിയത്.

ഈ സാഹചര്യത്തില്‍ ഒക്ടോബർ 24നും 31നും മഹാപ്രക്ഷോഭം സംഘടിപ്പിക്കാനാണ് തീരുമാനം. വിദ്യാർഥികളുടെ പ്രതിഷേധത്തിന് പിന്തുണയുമായി യെല്ലോ വെസ്റ്റ് അടക്കമുള്ള പ്രതിഷേധ സംഘടനകളാണ് രംഗത്തെത്തിയിരിക്കുന്നത്.  എന്നാല്‍ ഇതിനെ അടിച്ചമർത്താനുള്ള എല്ലാ വഴികളും തേടുകയാണ് ഭരണകൂടം.

 മഹാപ്രക്ഷോഭത്തെ ചെറുക്കാൻ ഫ്രാൻസില്‍ സൈന്യത്തെ വിന്യസിച്ചു തുടങ്ങിയിരിക്കുകയാണ്. ജീവിതച്ചെലവ് വർധനവിനും പൊതുസേവനങ്ങളുടെ തകർച്ചയ്ക്കും എതിരെ ഫ്രാൻസിലുടനീളം ലക്ഷക്കണക്കിന് ആളുകളായിരുന്നു പ്രതിഷേധം നടത്തിയത്. പ്രക്ഷോഭത്തെ തുടർന്ന് പാരിസ്, നീസ് തുടങ്ങിയ നഗരങ്ങളില്‍ സർക്കാർ ഭാഗികമായി കർഫ്യൂ ഏർപ്പെടുത്തിയിരുന്നു. 

ഫ്രാൻസില്‍ ആളിപ്പടർന്ന് പ്രതിഷേധം:

ജീവിതച്ചെലവ് വർധനവിനെതിരെയുള്ള ഈ പ്രതിഷേധങ്ങള്‍ ബെല്‍ജിയം, അല്‍ബേനിയ, ഇറ്റലി തുടങ്ങിയ മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്കും പടർന്നിട്ടുണ്ട്. 500 സൈനികരെ വിന്യസിക്കാനും പ്രക്ഷോഭർക്കു നേരെ കർശന നിയമങ്ങള്‍ നടപ്പിലാക്കാനുമാണ് സർക്കാർ ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളത്.

 നവംബർ അഞ്ചിന് പൊതു പണിമുടക്ക്, അടിച്ചമത്താൻ പൊലീസ്; ഇപ്പോള്‍  2500 ലധികം ആളുകളെയാണ് ഇതിനോടകം കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network