ന്യൂഡല്‍ഹി: ലോകത്ത് ദാരിദ്ര്യം അതിവേഗം കുറയുന്ന രാജ്യങ്ങളില്‍ ഒന്നായി ഇന്ത്യ മാറിയെന്ന് ലോകബാങ്ക് റിപ്പോര്‍ട്ട്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ജനസംഖ്യ 2011ല്‍ 57.7 ശതമാനമായിരുന്നു.
2023ല്‍ ഇത് 16.1 ശതമാനമായി കുറഞ്ഞുവെന്നും ലോകബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നു India Poverty and Equity Brief: October 2026' എന്ന റിപ്പോര്‍ട്ടില്‍ 12 വര്‍ഷത്തിനിടെ 49 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റാന്‍ ഇന്ത്യയ്ക്ക് സാധിച്ചു. അതേസമയം വേതനത്തിലെ അസമത്വവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്കുന്നു.സാമ്പത്തികവും സാമ്പത്തികേതരവുമായ വിവിധ മാനദണ്ഡങ്ങള്‍ പരിഗണിക്കുമ്പോള്‍ ദാരിദ്ര്യം കുറയ്ക്കുന്നതില്‍ ഇന്ത്യ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. ദിവസം മൂന്ന് ഡോളര്‍ വരുമാനം എന്ന മാനദണ്ഡപ്രകാരം കണക്കാക്കുമ്പോള്‍ അതിതീവ്ര ദാരിദ്ര്യം 27.1 ശതമാനത്തില്‍ നിന്ന് 2.6 ശതമാനമായി ഗണ്യമായി കുറഞ്ഞുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
ദിവസം 4.20 ഡോളര്‍ വരുമാനം എന്ന മാനദണ്ഡപ്രകാരം കണക്കാക്കുമ്പോള്‍ ദാരിദ്ര്യനിരക്ക് 2026ലെ 14.2 ശതമാനത്തില്‍ നിന്ന് 2028 ഓടേ 12.1 ശതമാനമായി കുറയുമെന്നും ലോകബാങ്ക് പ്രതീക്ഷിക്കുന്നു.
ഉപഭോഗത്തിലെ ശക്തമായ വളര്‍ച്ച, തൊഴിലവസരങ്ങളിലെ വര്‍ധന (പ്രത്യേകിച്ച് സ്ത്രീകളുടെ കാര്യത്തില്‍ ഉണ്ടായ വര്‍ധന), ഭക്ഷ്യ സബ്സിഡികള്‍ ഉള്‍പ്പെടെയുള്ള സാമൂഹിക ക്ഷേമ പദ്ധതികളുടെ വിപുലീകരണം എന്നിവ ഈ പുരോഗതിക്ക് കാരണമാകുമെന്നും വിലയിരുത്തുന്നു






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.