തിരുവനന്തപുരം: വനിതാ കംപാർട്മെന്റുകളില് യാത്ര ചെയ്തതിന് തിരുവനന്തപുരം ആർപിഎഫ് കഴിഞ്ഞ മൂന്ന് മാസത്തിനിടെ പിടികൂടിയത് 51 പുരുഷൻമാരെ.
1,27,000 രൂപയാണ് മൂന്ന് മാസത്തിനിടെ പിഴയീടാക്കിയത്. അനധികൃതമായി വനിതാ കോച്ചുകളില്‍ കയറിയാലുളള പിഴ അഞ്ഞൂറില്‍ നിന്ന് രണ്ടായിരത്തി അഞ്ഞൂറാക്കിയ ശേഷമുളള കണക്കാണിത്. ട്രാക്കില്‍ അതിക്രമിച്ചുകയറിയതിനും ട്രാക്ക് അനധികൃതമായി മുറിച്ചുകടന്നതിനും 11 ലക്ഷം രൂപയും പിഴ ചുമത്തി.വനിതകളുടെ യാത്രാസുരക്ഷ ഉറപ്പാക്കുന്നതിനായി ആർപിഎഫ് പരിശോധന വരും ദിവസങ്ങളിലും കൂടുതല്‍ ശക്തമാക്കുമെന്ന് അധികൃതർ അറിയിച്ചു. ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും ചട്ടങ്ങള്‍ ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടികള്‍ സ്വീകരിക്കും എന്നും വ്യക്തമാക്കിയിട്ടുണ്ട്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.