റിയാദ്: ജീവകാരുണ്യ പ്രവർത്തന രംഗത്തെ സജീവ സാന്നിധ്യവും റിയാദിലെ ഒ.ഐ.സി.സി പ്രവർത്തകനുമായ അഷ്റഫ് ഓച്ചിറ (48) നിര്യാതനായി.
ചൊവ്വാഴ്ച രാവിലെ താമസസ്ഥലത്ത് കുഴഞ്ഞുവീണതിനെ തുടർന്ന് ഉടൻതന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊല്ലം ഓച്ചിറ നെടുതറയില്‍ പരേതരായ ഷുഹൈബ് കുഞ്ഞിന്റെയും നബീസയുടെയും മകനാണ്. അന്തരിച്ച പ്രമുഖ കോണ്‍ഗ്രസ് നേതാവ് എം.ഐ. ഷാനവാസിന്റെ സഹോദരീഭർത്താവാണ് അഷ്റഫ്.ഹസീദയാണ് ഭാര്യ. ഇഷാൻ, അഫ്ഷീൻ എന്നിവരാണ് മക്കള്‍. മൃതദേഹവുമായി ബന്ധപ്പെട്ട നാട്ടിലെത്തിക്കല്‍ അടക്കമുള്ള തുടർനടപടികള്‍ പിന്നീട് അറിയിക്കുന്നതാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.