മംഗളൂരു: പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടികളെ നിരന്തരമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ അറസ്റ്റിലായ വലൻസിയ സെന്റ് വിൻസെന്റ് ഫെറർ പള്ളി വികാരി ഫാ. സിപ്രിയൻ പിന്റോയെ കോടതി റിമാൻഡ് ചെയ്തു.2
2026 ഓഗസ്റ്റ് 14 മുതല്‍ തന്നെ വൈദികൻ ക്രൂരമായ ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാക്കിയെന്ന 14 വയസ്സുകാരന്റെ പരാതിയിലാണ് മംഗളൂരു പോലീസ് പോക്സോ (POCSO) വകുപ്പുകള്‍ പ്രകാരം വൈദികനെ അറസ്റ്റ് ചെയ്തത്. തനിക്ക് പുറമെ സമാന പ്രായക്കാരായ മറ്റ് നാല് കുട്ടികളെക്കൂടി വികാരി പീഡിപ്പിച്ചതായി പരാതിക്കാരനായ കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.മെയ് 26-നാണ് ഫാ. സിപ്രിയൻ വലൻസിയ പള്ളിയിലെ വികാരിയായി ചുമതലയേറ്റത്. തുടക്കത്തില്‍ കുട്ടികളോട് സൗഹൃദപരമായി ഇടപെട്ട വൈദികൻ പിന്നീട് തന്നെ മൂന്ന് തവണ ലൈംഗികമായി ഉപദ്രവിച്ചെന്നും, മറ്റൊരു കുട്ടിയെ ഇയാള്‍ പീഡിപ്പിക്കുന്നത് താൻ നേരിട്ട് കണ്ടിട്ടുണ്ടെന്നും പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്.
കുറ്റകൃത്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ആഗസ്റ്റ് 17-ന് തന്നെ കുട്ടികളും അവരുടെ മാതാപിതാക്കളും നേരിട്ടെത്തി മംഗളൂരു ബിഷപ്പ് പീറ്റർ പോള്‍ സല്‍ദാനയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നുവെന്ന് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. പള്ളിയിലെ അസിസ്റ്റന്റ് വികാരിയോടും ഇടവക പ്രതിനിധികളോടും സംസാരിച്ച ശേഷമാണ് അഞ്ച് കുട്ടികളുടെയും മാതാപിതാക്കള്‍ ബിഷപ്പിനെ കണ്ടതും പരാതി എഴുതി നല്‍കിയതും.
ഇതിന് പിന്നാലെ രൂപതാ തലത്തില്‍ രഹസ്യ അന്വേഷണം നടത്തുകയും റിപ്പോർട്ട് വത്തിക്കാനിലേക്ക് അയയ്ക്കുകയും ചെയ്തിരുന്നു. തുടർന്ന് വൈദികനെ അഡ്മിനിസ്ട്രേറ്റീവ് ലീവില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
വിഷയം കോടതിയുടെ പരിഗണനയിലായതിനാലും പ്രതി കീഴടങ്ങിയതിനാലും കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും നീതി നടപ്പിലാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സഭാ പി.ആർ.ഒ റോണാള്‍ഡ് കാസ്റ്റലിനോ വ്യക്തമാക്കി.
അതേസമയം, കുട്ടികള്‍ പീഡനത്തിന് ഇരയായ വിവരം നേരത്തെ അറിഞ്ഞിട്ടും നിയമപ്രകാരം പോലീസില്‍ അറിയിക്കുന്നതില്‍ മംഗളൂരു രൂപതയ്ക്കും ബിഷപ്പിനും ബോധപൂർവ്വമായ വീഴ്ചയോ കാലതാമസമോ സംഭവിച്ചിട്ടുണ്ടോ എന്ന കാര്യം പോലീസ് ഗൗരവമായി പരിശോധിച്ചുവരികയാണ്.
വിവരം മറച്ചുവെക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കില്‍ പോക്സോ നിയമത്തിലെ കർശന വകുപ്പുകള്‍ പ്രകാരം നടപടിയുണ്ടാകുമെന്ന് മംഗളൂരു പോലീസ് കമ്മീഷണർ സുധീർ കുമാർ റെഡ്ഡി അറിയിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.