ബംഗളൂരു: പാക്കിസ്ഥാൻ കേന്ദ്രീകരിച്ചുള്ള തീവ്രവാദ സംഘടനകളുമായും അനധികൃത ആയുധക്കടത്ത് സംഘങ്ങളുമായും ബന്ധമുണ്ടെന്നാരോപിച്ച് കർണാടകയില്‍ യുവാവ് അറസ്റ്റില്‍.
ബീദർ ജില്ലയിലെ യെനക്കൂരു ഗ്രാമത്തില്‍നിന്നുള്ള ബി.ബി.എ വിദ്യാർഥി വിശാല്‍ കുമാർ മെത്രെയാണ് (24) പൊലിസിന്റെ പിടിയിലായത്. ഒക്ടോബർ 2ന് പുലർച്ചെ നടന്ന രഹസ്യ നീക്കത്തിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിന്റെ അതീവ ഗൗരവം കണക്കിലെടുത്ത് പ്രതിയെ പിന്നീട് ദേശീയ അന്വേഷണ ഏജൻസിക്ക് (എൻ.ഐ.എ) ഖാതക് ചിഞ്ചോളി പൊലിസ് കൈമാറി.വിശാലിന്റെ മൊബൈല്‍ ഫോണില്‍ നിന്ന് പാക്കിസ്ഥാൻ ഭീകരൻ ഷെഹ്സാദ് ഭട്ടി, സഹായികളായ റാണ ഹുനൈൻ,എന്നിവരുമായി നോമി ഖാൻ നടത്തിയ ചാറ്റുകള്‍ പൊലിസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.
റാണ ഹുനൈൻ അയച്ചുകൊടുത്ത 'റഹേ ഹഖ്', 'റാണ ഭായ് 333' എന്നീ വാട്സ്‌ആപ് ചാനലുകളില്‍ ഇയാള്‍ അംഗമായിരുന്നു. രാജ്യത്തിന്റെ അഖണ്ഡതയെ തകർക്കുന്ന തരത്തിലുള്ള രാജ്യവിരുദ്ധ ദൃശ്യങ്ങളും പോസ്റ്റുകളും ഇയാള്‍ നിരന്തരം കണ്ടിരുന്നതായി എഫ്.ഐ.ആറില്‍ വ്യക്തമാക്കുന്നു.
അഷു ശർമ്മ, രാജ് ഭായ് എന്ന ലക്കി സിങ് എന്നിവരുമായും ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നു. 2025 ഡിസംബർ മുതല്‍ വിശാല്‍ പൊലിസിന്റെ രഹസ്യ നിരീക്ഷണത്തിലായിരുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.