കൈക്കൂലിത്തുക ക്ലോസറ്റിലൂടെ ഫ്ലഷ് ചെയ്തുവി‌ട്ടു: ഹൈ പ്രഷറില്‍ വെള്ളം പമ്പ് ചെയ്ത് പണം പുറത്തെടുത്തു, പ്രതി അറസ്റ്റില്‍,

കൈക്കൂലിത്തുക ക്ലോസറ്റിലൂടെ ഫ്ലഷ് ചെയ്തുവി‌ട്ടു: ഹൈ പ്രഷറില്‍ വെള്ളം പമ്പ് ചെയ്ത് പണം പുറത്തെടുത്തു, പ്രതി അറസ്റ്റില്‍,

മലപ്പുറം; തിരൂരങ്ങാടിയില്‍ കൈക്കൂലി വാങ്ങിയ തുക ക്ലോസറ്റില്‍ കൂടി ഒഴുക്കിവിട്ട ഹെല്‍ത്ത് ഇൻസ്പെക്ടറെ നാടകീയമായി അറസ്റ്റ് ചെയ്ത് വിജിലൻസ്.

നഗരത്തില്‍ പുതിയതായി ആരംഭിച്ച ഹോട്ടലിനും ജ്യൂസ് സ്റ്റാളിനും നഗരസഭ ലൈസൻസ് അനുവദിക്കുന്നതിന് 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതിന് തിരൂരങ്ങാടി പബ്ലിക് ഹെല്‍ത്ത് ഇൻസ്പെക്ടറും തിരുവനന്തപുരം കാട്ടാക്കട സ്വദേശിയുമായ ശ്രീജി എസ് ആണ് വിജിലൻസ് പിടിയിലായത്. 

ശ്രീജി താമസിച്ചിരുന്ന വാടകക്കെട്ടിടത്തിലെത്തിയ പരാതിക്കാരിയോട് ലൈസൻസ് വേണമെങ്കില്‍ കൈക്കൂലി നല്‍കണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം പരാതിക്കാരി വിജിലൻസിനെ അറിയിച്ചു.

വിജിലൻസ് നിർദേശിച്ച പ്രകാരം മുറിയിലെത്തി പരാതിക്കാരി ശ്രീജിക്ക് പണം കൈമാറിയ ശേഷം തിരിച്ചുവന്നതിനു പിന്നാലെ വിജിലൻസ് സംഘം മുറിയിലേക്ക് ഇരച്ചെത്തി വാതിലില്‍ മുട്ടി. ഈ സമയം സംശയം തോന്നിയ ശ്രീജി കൈക്കൂലിപ്പണം ടോയ്‌ലറ്റിലെ ക്ലോസറ്റിലിട്ട് ഫ്ലഷ് ചെയ്തു.

മുറിയിലെത്തി വിജിലൻസ് ചോദ്യം ചെയ്തപ്പോള്‍ പരസ്പരവിരുദ്ധമായ മറുപടിയാണ് ശ്രീജി നല്‍കിയത്. തുടർന്ന് മണിക്കൂറുകളോളം ശ്രീജിയുടെ താമസ സ്ഥലത്തും കെട്ടിടത്തിനു പിന്നിലെ കാടുപിടിച്ച പറമ്പിലും വിജിലൻസ് പരിശോധന നടത്തി. പിന്നീട് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് പണം ക്ലോസറ്റിലിട്ട വിവരം ഇയാള്‍ വിജിലൻസിനോട് സമ്മതിച്ചത്. 

തുടർന്ന് ശ്രീജിയുടെ സാന്നിധ്യത്തില്‍ ക്ലോസറ്റ് പൊളിച്ച്‌ മാറ്റിയ ശേഷം പൈപ്പിലൂടെ ഹൈ പ്രഷറില്‍ വെള്ളം പമ്പ് ചെയ്ത് നടത്തിയ പരിശോധനയില്‍ പൈപ്പില്‍ ബെന്റുകളില്‍ തങ്ങി നിന്ന കൈക്കൂലി പണം വിജിലൻസ് കണ്ടെത്തുകയായിരുന്നു.

അതേസമയം തിരൂരങ്ങാടി നഗരസഭ പരിധിയിലെ ചെമ്മാട്- കൊടിഞ്ഞി റോഡില്‍ പുതുതായി ആരംഭിച്ച ഹോട്ടലിനും ജ്യൂസ് സ്റ്റാളിനും നഗരസഭാ ലൈസൻസ് ലഭിക്കുന്നതിനായാണ് പരാതിക്കാരി അപേക്ഷ നല്‍കിയിരുന്നത്. 

ഓണ്‍ലൈനായി അപേക്ഷ സമർപ്പിച്ചെങ്കിലും പേപ്പർ ക്ലിയർ അല്ല എന്നകാരണം പറഞ്ഞ് അപേക്ഷകള്‍ മടക്കിയതിനെ തുടർന്ന് ലൈസൻസ് ലഭിക്കാതെ വന്ന സാഹചര്യത്തിലാണ് പരാതിക്കാരി സുഹൃത്ത് മുഖേന പബ്ലിക് ഹെല്‍ത്ത് ഇൻസ്പെക്ടർ ശ്രീജിയെ സമീപിച്ചത്. 

എന്നാല്‍ കൈക്കൂലിയായി 10,000 രൂപ തന്നാല്‍ ലൈസൻസ് തരാം എന്നായിരുന്നു ശ്രീജിയുടെ മറുപടി. തുടർന്ന് പരാതിക്കാരി മലപ്പുറം വിജിലൻസ് യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ വിവരം അറിയിക്കുകയായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !