റിയാദ്: സൗദിയില്‍ മൊറോക്കൻ സയാമീസ് ഇരട്ടകളായ സജയെയും ദുഹയെയും വിജയകരമായി വേർപെടുത്തി. റിയാദിലെ കിങ് അബ്ദുല്ല സ്‌പെഷ്യലൈസ്ഡ് ചില്‍ഡ്രൻസ് ഹോസ്പിറ്റലില്‍ കഴിഞ്ഞ ദിവസം രാവിലെ ആരംഭിച്ച ശസ്ത്രക്രിയ റെക്കോർഡ് വേഗത്തിലാണ് പൂർത്തിയായത്.
രക്തസ്രാവം പോലെയുള്ള യാതൊരുവിധ പ്രതിസന്ധികളുമില്ലാതെ ശസ്ത്രക്രിയയുടെ പ്രധാന ഘട്ടം പിന്നിട്ടതായി മെഡിക്കല്‍ സംഘത്തലവൻ ഡോ. അബ്ദുല്ല അല്‍ റബീഅ അറിയിച്ചു. സൗദി ഭരണാധികാരി സല്‍മാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സല്‍മാൻ രാജകുമാരന്റെയും പ്രത്യേക നിർദേശപ്രകാരമാണ് 13 മാസം പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ചികിത്സയും ശസ്ത്രക്രിയയും ലഭ്യമാക്കിയത്.നെഞ്ചും വയറും ഒട്ടിപ്പിടിച്ച നിലയിലായിരുന്ന ഇരട്ടകള്‍ ഹൃദയത്തിന്റെ ആവരണങ്ങള്‍, കരള്‍, കുടല്‍ എന്നിവ പരസ്പരം പങ്കുവെച്ചിരുന്നു. ഏപ്രില്‍ മാസത്തിലാണ് കുട്ടികളെ തുടർ പരിശോധനകള്‍ക്കായി സൗദിയിലെത്തിച്ചത്. പരിശോധനയ്ക്കിടെ ഒരു കുഞ്ഞിന്റെ ശ്വാസനാളത്തില്‍ കണ്ടെത്തിയ ജന്മനായുള്ള തകരാർ എൻഡോസ്‌കോപ്പിയിലൂടെ നേരത്തെ തന്നെ വിജയകരമായി പരിഹരിച്ചിരുന്നു.
അനസ്‌തേഷ്യ, പീഡിയാട്രിക് സർജറി, പ്ലാസ്റ്റിക് സർജറി തുടങ്ങി വിവിധ വിഭാഗങ്ങളിലെ 23 കണ്‍സള്‍ട്ടന്റുമാരും സ്‌പെഷ്യലിസ്റ്റുകളും നഴ്‌സിങ് ജീവനക്കാരും അടങ്ങുന്ന വിദഗ്ധ സംഘമാണ് ഈ ദൗത്യത്തില്‍ പങ്കാളികളായത്.
ആറ് ഘട്ടങ്ങളിലായി പത്ത് മണിക്കൂർ നീളുമെന്ന് കരുതിയ ശസ്ത്രക്രിയ വളരെ വേഗത്തിലാണ് ലക്ഷ്യം കണ്ടത്. പ്രധാന ഘട്ടം കഴിഞ്ഞതോടെ കുട്ടികളുടെ ശരീരഘടന പൂർവസ്ഥിതിയിലാക്കാനുള്ള കോസ്‌മെറ്റിക്-റീകണ്‍സ്ട്രക്റ്റീവ് ഘട്ടത്തിലേക്ക് സംഘം കടന്നു.
സൗദി സയാമീസ് ഇരട്ട വേർപെടുത്തല്‍ പ്രോഗ്രാമിന് കീഴില്‍ മൊറോക്കോയില്‍ നിന്നുള്ള കുട്ടികള്‍ക്ക് നടക്കുന്ന നാലാമത്തെ ശസ്ത്രക്രിയയാണിത്. 1990ല്‍ ആരംഭിച്ച ഈ പദ്ധതിയിലൂടെ ഇതുവരെ അഞ്ച് ഭൂഖണ്ഡങ്ങളിലെ 28 രാജ്യങ്ങളില്‍ നിന്നായി 159 ഇരട്ടകള്‍ക്ക് ജീവിതത്തിലേക്ക് പുതുവഴി തുറക്കാനായിട്ടുണ്ട്. 7
0 ശതമാനത്തിലേറെ വിജയസാധ്യത കല്‍പ്പിച്ച ഈ ദൗത്യം വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചതില്‍ ദൈവത്തിന് നന്ദി പറയുന്നതായി ഡോ. അല്‍ റബീഅ വ്യക്തമാക്കി. പദ്ധതിക്ക് എല്ലാവിധ പിന്തുണയും
നല്‍കുന്ന സൗദി നേതൃത്വത്തിന് മെഡിക്കല്‍ സംഘം പ്രത്യേക നന്ദി അറിയിക്കുകയും സജയും ദുഹയും പൂർണ ആരോഗ്യത്തോടെ ജീവിതത്തിലേക്ക് മടങ്ങിവരട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.