പത്തനംതിട്ട: പുളിക്കീഴ് പൊലീസ് സ്റ്റേഷനില്‍ നിന്ന് പോക്സോ കേസ് പ്രതി പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. ഇന്നലെ രാത്രിയോടെയാണ് സംഭവം.
പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരൻ പിന്നാലെ ഓടിയെങ്കിലും പ്രതിയെ പിടികൂടാനായില്ല. സ്റ്റേഷനില്‍ തടവുകാരെ പാർപ്പിക്കാൻ സുരക്ഷിതമായ സെല്‍ ഇല്ലാത്തതാണ് പ്രതിക്ക് രക്ഷപ്പെടാൻ വഴിയൊരുക്കിയത്. തിരുവല്ല ഷുഗർ ഫാക്ടറിയുടെ പഴയ കെട്ടിടത്തിലാണ് കാലങ്ങളായി പുളിക്കീഴ് പോലീസ് സ്റ്റേഷൻ പ്രവർത്തിച്ചു വരുന്നത്.ലോക്കപ്പ് സൗകര്യമില്ലാത്തതിനാല്‍ തറയില്‍ ഉറപ്പിച്ചിരിക്കുന്ന കൊളുത്തില്‍ കൈവിലങ് ബന്ധിച്ചാണ് സാധാരണയായി ഇവിടെ പ്രതികളെ നിർത്തിയിരുന്നത്. ഈ കൊളുത്ത് ബലമായി ഇളക്കി മാറ്റിയാണ് പ്രതി രക്ഷപ്പെട്ടത്. സംഭവത്തെ തുടർന്ന് പ്രദേശത്ത് പോലീസ് തിരച്ചില്‍ ഊർജിതമാക്കിയിട്ടുണ്ട്. അതേസമയം, അടിസ്ഥാന സൗകര്യങ്ങളില്ലാത്ത കെട്ടിടത്തില്‍ സ്റ്റേഷൻ പ്രവർത്തിക്കുന്നതിലെ സുരക്ഷാ ഭീഷണിയും ഇതോടെ വീണ്ടും ചർച്ചയായിരിക്കുകയാണ്.
പ്രതി ആറ്റിലൂടെയാണോ പോയതെന്ന് സംശയമുണ്ട്. ഇവിടെ ഒരു വള്ളം കാണാതായിട്ടുണ്ട്. പ്രതിയുടെ ഭാര്യവീട് കണ്ണൂരാണ്. ഇവിടേക്കും പൊലീസുകാർ പോയിട്ടുണ്ട്. ബന്ധുവായ കുട്ടിയെ ആണ് പ്രതി പീഡിപ്പിച്ചതായി ആരോപണം ഉയർന്നത്. കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോയ സമയത്ത് പ്രതിയെ സ്റ്റേഷനില്‍ കസ്റ്റഡിയില്‍ വെച്ചിരിക്കുകയായിരുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.