തിരുവനന്തപുരം: പ്രീമിയം സൂപ്പര്‍ ഫാസ്റ്റ്, ലിമിറ്റഡ് സ്റ്റോപ്പ് സൂപ്പര്‍ ഫാസ്റ്റ് സര്‍വീസുകള്‍ നിര്‍ത്തലാക്കി കെഎസ്ആര്‍ടിസി.
യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ നിലയില്‍ ഇവയെ സാധാരണ സൂപ്പര്‍ ഫാസ്റ്റ് സര്‍വീസുകളാക്കി മാറ്റാനാണ് തീരുമാനം. സാധാരണ സൂപ്പര്‍ഫാസ്റ്റ് ബസുകള്‍ നിര്‍ത്തുന്ന എല്ലാ സ്റ്റോപ്പുകളിലും ഇനി പ്രീമിയം വിഭാഗത്തില്‍പ്പെട്ട ബസുകളും നിര്‍ത്തും. ഇതോടെ യാത്രക്കാര്‍ക്ക് കൂടുതല്‍ സ്റ്റോപ്പുകളില്‍ ബസ് കയറാനും ഇറങ്ങാനും സൗകര്യമൊരുങ്ങും.ഈ സര്‍വീസുകള്‍ എല്ലാ സൂപ്പര്‍ ഫാസ്റ്റ് സ്റ്റോപ്പുകളിലും ബസ് സ്റ്റേഷനുകളിലും ഡിപ്പോകളിലും ദേശീയ പാതകളിലെ സര്‍വീസ് റോഡുകളില്‍ നിര്‍ദേശിച്ചിട്ടുള്ള റോഡുകളിലും നിര്‍ത്തണമെന്നും കെഎസ്ആര്‍ടിസി സിഎംഡി ഉത്തരവില്‍ പറഞ്ഞു.
കെബി ഗണേഷ് കുമാര്‍ ഗതാഗത മന്ത്രിയായിരുന്ന കാലത്താണ് കെഎസ്ആര്‍ടിസിയില്‍ പ്രീമിയം ബസുകള്‍ അവതരിപ്പിച്ചത്. പുതിയ മാറ്റത്തോടെ പ്രീമിയം സൂപ്പര്‍ഫാസ്റ്റ്, ലിമിറ്റഡ് സ്റ്റോപ്പ് സൂപ്പര്‍ഫാസ്റ്റ് സര്‍വീസുകള്‍ സാധാരണ സൂപ്പര്‍ഫാസ്റ്റ് വിഭാഗത്തിലേക്ക് മാറും






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.