തലചായ്ക്കാനിടം തേടി: പരിക്ക് പോലും മറന്ന് 3000 മീറ്റർ ഓടി ജയിച്ചു, അക്ഷയ ചോദിക്കുന്നു, എനിക്കൊരു വീട് കിട്ടുമോ?'

തലചായ്ക്കാനിടം തേടി: പരിക്ക് പോലും മറന്ന് 3000 മീറ്റർ ഓടി ജയിച്ചു, അക്ഷയ ചോദിക്കുന്നു, എനിക്കൊരു വീട് കിട്ടുമോ?'

കൊച്ചി: ഒരു വീടിനായി പരിക്ക് പോലും മറന്ന് ഓടി സംസ്ഥാന സ്കൂൾ കായിക മേളയിൽ സ്വർണം നേടിയ പാലക്കാട് സ്വദേശിനി അക്ഷയക്ക് ഒടുവിൽ സ്വന്തമായി വീടൊരുങ്ങുന്നു.

വീടു വെയ്ക്കാൻ മട്ടാഞ്ചേരി സ്വദേശിയും ജീവകാരുണ്യ പ്രവർത്തകനുമായ മുകേഷ് ജൈൻ മൂന്നര സെൻ്റ് സ്ഥലം വാങ്ങി നൽകും. പാലക്കാട് എലവഞ്ചേരി പഞ്ചായത്തിലെ പനങ്ങാട്ടിരിയിലെ ഓല മേഞ്ഞ ഒറ്റമുറി വീട്ടിലാണ് അക്ഷയയും, അച്ഛനും, അമ്മയും, ചേച്ചിയും, അനിയനുമടങ്ങുന്ന കുടുംബം കഴിയുന്നത്. പനങ്ങാട്ടിരി ആർപിഎംഎച്ച്എസ്‍ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായ അക്ഷയ സീനിയർ പെൺകുട്ടികളുടെ 3000 മീറ്ററിൽ സ്വർണവും, 1500 മീറ്ററിൽ വെള്ളിയും നേടിയിരുന്നു.

അക്ഷയയുടെ സ്വപ്നം സ്വന്തമായൊരു വീട് എന്നതായിരുന്നു. ഓടി ജയിച്ചാൽ വീട് കിട്ടും എന്ന് ആരോ പറഞ്ഞത് കേട്ടാണ് കൂട്ടുകാരൻ്റെ സ്പൈക്സും കടം വാങ്ങി ഓടി അക്ഷയ നേട്ടം കൊയ്തത്. 3000 മീറ്റർ ജയിച്ചു എനിക്കൊരു വീട് കിട്ടുമോ എന്നായിരുന്നു ജയിച്ച ഉടൻ പരിശീലകൻ ബിജു വാസുദേവനോട് അക്ഷയ ആദ്യം ചോദിച്ചത്.

വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ്റെ ഇടപെടലിൽ ചെമ്മണൂർ ഇൻ്റർനാഷണൽ ഗ്രൂപ്പിൻ്റെ ചെയർമാൻ വീട് വെച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാൽ താമസിക്കുന്ന ഒറ്റ മുറി വീടിന് പട്ടയം ലഭിക്കാത്തതിനാൽ വീട് വെക്കാൻ സ്ഥലമില്ലാത്ത അവസ്ഥയിലായി. 

ഈ ഘട്ടത്തിലാണ് വിവരമറിഞ്ഞ കൊച്ചി മട്ടാഞ്ചേരി സ്വദേശിയും ജീവകാരുണ്യ പ്രവർത്തകനുമായ മുകേഷ് ജൈൻ അക്ഷയയുടെ വീടിന് സമീപം റോഡരികിനോട് ചേർന്ന് മൂന്നര സെൻ്റ് സ്ഥലം വാങ്ങി നൽകാൻ തയ്യാറായത്. കായിക ഭാവി തുടരാൻ ഇരുപതിനായിരം രൂപ വിലമതിക്കുന്ന സ്പൈക്സും മുകേഷ് ജൈൻ അക്ഷയക്ക് സമ്മാനിക്കും

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network