നാടിന്റെ തീരാനോവായവൾ: തണുത്തുവിറങ്ങലിച്ച കുഞ്ഞിന്റെ വായിലേക്ക് വെള്ളം ഇറ്റിച്ചു കൊടുക്കാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും ജീവൻ പറന്നകന്നിരുന്നു,

നാടിന്റെ തീരാനോവായവൾ: തണുത്തുവിറങ്ങലിച്ച കുഞ്ഞിന്റെ വായിലേക്ക് വെള്ളം ഇറ്റിച്ചു കൊടുക്കാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും ജീവൻ പറന്നകന്നിരുന്നു,

ഹരിപ്പാട്: കളിച്ചുചിരിച്ചു നടക്കേണ്ട പ്രായത്തില്‍ താഴെയുള്ള പിഞ്ചു സഹോദരങ്ങള്‍ക്ക് അമ്മയുടെ സ്ഥാനത്തുനിന്ന് പരിചരണം നല്‍കേണ്ടി വന്ന പതിനൊന്നുകാരിയുടെ ജീവിതം നാടിന്റെ തീരാനോവാകുന്നു.

പട്ടിണിയും പോഷകാഹാരക്കുറവുമൂലം കാർത്തികപ്പള്ളി വലിയകുളങ്ങര തൈമൂട്ടില്‍ രാജേഷിന്റെയും താമരയുടെയും മകൻ രണ്ടുവയസുകാരൻ രാഹുല്‍ മരിച്ച വീട്ടിലെ മൂത്ത കുട്ടിയുടെ അവസ്ഥയാണിത്.

സ്കൂളില്‍ പോയി അക്ഷരങ്ങള്‍ പഠിക്കാനോ കൂട്ടുകാരോടൊപ്പം കളിക്കാനോ ഉള്ള ഭാഗ്യമില്ലാതെ, അടച്ചുറപ്പില്ലാത്ത കൂരയ്ക്കുള്ളില്‍ താഴെയുള്ള സഹോദരങ്ങളെ വിശപ്പറിയിക്കാതെ നോക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു ഈ പെണ്‍കുട്ടി.

അമ്മ ഏഴാമത്തെ പ്രസവത്തിനായി ആശുപത്രിയിലായ ദിവസങ്ങളില്‍ മാത്രമല്ല, അതിനു മുൻപും വീട്ടുജോലികളുടെയും കുഞ്ഞുങ്ങളുടെ പരിപാലനത്തിന്റെയും ഭാരം ഈ ബാലികയുടെ ചുമലിലായിരുന്നു.

 അടുത്തുള്ള കിണറ്റില്‍നിന്ന് വെള്ളം കോരിയെടുക്കുന്നതും താഴെയുള്ള കുരുന്നുകളുടെ വിശപ്പകറ്റാൻ ശ്രമിക്കുന്നതുമെല്ലാം ഈ കുട്ടിയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. വീട്ടില്‍ അടുപ്പുപുകയാത്ത ദിവസങ്ങളില്‍ സുമനസുകള്‍ നല്‍കുന്ന ഭക്ഷണപ്പൊതികള്‍ വാങ്ങി താഴെയുള്ള കുഞ്ഞുങ്ങള്‍ക്കു വാരിക്കൊടുത്തതും ഈ കുരുന്നാണ്.

പുലർച്ചെ അനുജൻ അനക്കമില്ലാതെ കിടന്നപ്പോഴും എന്തുചെയ്യണമെന്നറിയാതെ പകച്ചുനിന്നത് ഈ പെണ്‍കുട്ടിയാണ്. തണുത്തുവിറങ്ങലിച്ച കുഞ്ഞിന്റെ വായിലേക്ക് വെള്ളം ഇറ്റിച്ചുകൊടുക്കാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും ജീവൻ വിട്ടുപോയിരുന്നു

. ഒടുവില്‍ ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോഴും പിതാവിന്റെ അനാസ്ഥയ്ക്കുമുന്നില്‍, ജീവനറ്റ അനുജന്റെ ശരീരം നെഞ്ചോട് ചേർത്തുപിടിച്ച്‌ ഓട്ടോയിലിരിക്കേണ്ടി വന്നതും ഇതേ പെണ്‍കുട്ടിയാണ്.

ഉത്തരവാദിത്വങ്ങളുടെയും അവഗണനയുടെയും നടുവിലേക്ക് വലിച്ചെറിയപ്പെട്ട ഈ കുട്ടിയെയും മറ്റ് മൂന്ന് സഹോദരിമാരെയും ശിശുക്ഷേമസമിതിയുടെ നിർദേശപ്രകാരം സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network