ന്യൂഡല്‍ഹി : ഗോവയില്‍ കോണ്‍ഗ്രസിന്റെ 'ഗോയ് രഖോണ്‍ യാത്ര'യില്‍ പങ്കെടുത്തിന് പിന്നാലെ ലോക്‌സഭാ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി വിദേശത്തേക്ക് പോയതിനെതിരെ സോഷ്യല്‍ മീഡിയയില്‍ പരിഹാസം.
വിയറ്റ്നാമിന്റെ തലസ്ഥാനമായ ഹനോയിയിലേക്കാണ് അദ്ദേഹം തിരിച്ചതെന്നാണ് സോഷ്യല്‍ മീഡിയയിലെ വിവിധ ക്ലിപ്പുകളില്‍ അവകാശപ്പെടുന്നത്. എന്നാല്‍ രാഹുലിന്റെ വിദേശയാത്രയെക്കുറിച്ച് കോണ്‍ഗ്രസ് പാർട്ടി ഇതുവരെ ഔദ്യോഗികമായി ഒന്നും സ്ഥിരീകരിച്ചിട്ടില്ല.രാഹുല്‍ ഏത് വിദേശ യാത്ര ചെയ്താലും പാർട്ടി പ്രതികരിക്കാറില്ല.രാജ്യത്ത് പ്രതിപക്ഷ നിരയില്‍ പ്രതിഷേധങ്ങള്‍ ചൂടുപിടിക്കുമ്പോള്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് വിദേശത്തേക്ക് പോയതിനെതിരെ ബിജെപി നേതാക്കളും പ്രവർത്തകരും കടുത്ത വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
രാഹുല്‍ ഗാന്ധി വീണ്ടും വിദേശയാത്രയിലാണെന്നും ഇത്തവണ വിയറ്റ്നാമിലേക്കാണ് പോയതെന്നും കാണിച്ച് നിരവധി ചിത്രങ്ങളും വീഡിയോകളുമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഒരു ഇൻസ്റ്റാഗ്രാം യൂസർ പങ്കുവെച്ച വീഡിയോയില്‍, "രാഹുല്‍ ഗാന്ധിക്കൊപ്പം ബിസിനസ് ക്ലാസില്‍ വിയറ്റ്നാമിലേക്ക് യാത്ര ചെയ്യുന്നു" എന്ന് കുറിച്ചിരുന്നു.
ഈ ദൃശ്യങ്ങള്‍ വൈറലായതോടെ രാഷ്‌ട്രീയത്തിലെ രാഹുലിന്റെ ഗൗരവത്തെ ചോദ്യം ചെയ്ത് നിരവധി പേരാണ് രംഗത്തെത്തിയത്. "ഒരു സമരം നടത്തുക, ഒരാഴ്ചത്തേക്ക് അസ്ഥിരത സൃഷ്ടിക്കുക, തുടർന്ന് മാസങ്ങളോളം അവധിയെടുക്കുക - എല്ലാവരുടെയും സ്വപ്ന ജോലി! എന്നാല്‍ രാഹുല്‍ ഗാന്ധി എന്തിനാണ് ഏതാനും മാസങ്ങള്‍ കൂടുമ്പോള്‍ വിയറ്റ്നാമില്‍ പോകുന്നത്? അവിടെ അദ്ദേഹം എന്ത് ചെയ്യുന്നു, ആരെയാണ് കാണുന്നത്?" എന്ന് ഒരു യൂസർ ചോദിച്ചു.
മറ്റൊരു യൂസർ കുറിച്ചത് ഇങ്ങനെ: "പുതിയ വർഷം 2025, മാർച്ച് 2025, പുതിയ വർഷം 2026, ഒക്ടോബർ 2026 എന്നിങ്ങനെ സമീപകാലത്ത് രാഹുല്‍ ഗാന്ധി വിയറ്റ്നാമിലേക്ക് നടത്തുന്ന നാലാമത്തെ രഹസ്യയാത്രയാണിത്. യാത്രകളെല്ലാം നീണ്ടതായിരുന്നു, എന്നാല്‍ കോണ്‍ഗ്രസ് യാതൊരു വിവരവും നല്‍കിയില്ല. ഇതൊരു ജോലിയോ, അവധിക്കാലമോ, അതോ ഇന്ത്യയെ അസ്ഥിരപ്പെടുത്താനുള്ള പദ്ധതിയോ?"
ബിജെപിയുടെ ഔദ്യോഗിക സംസ്ഥാന ഹാൻഡിലുകളും ഈ വിഷയത്തില്‍ പരിഹാസവുമായി എത്തി. "ഭരണമാറ്റത്തിനുള്ള പാഠങ്ങള്‍ പഠിക്കാൻ ഒരു വിദേശയാത്ര! പേര് രാഹുല്‍ ഗാന്ധി," എന്ന് ബിജെപി അസം പരിഹസിച്ചു.
"ഭരണമാറ്റത്തില്‍ ക്രാഷ് കോഴ്സിനായി വിയറ്റ്നാമിലേക്ക്! ഇവിടെ രാഷ്‌ട്രീയ നാടകങ്ങള്‍ നടക്കുമ്പോള്‍ അടുത്ത പാഠം വിദേശത്ത് കാത്തിരിക്കുന്നു," എന്ന് ബിജെപി ആന്ധ്രാപ്രദേശും എക്സില്‍ കുറിച്ചു. അഭിമുഖത്തില്‍ ബിജെപി ദേശീയ വക്താവ് ആർ.പി. സിംഗ് പ്രതികരിച്ചത് ഇങ്ങനെയാണ്: "നോക്കൂ, രാഹുല്‍ ഗാന്ധി എപ്പോഴും ഇത് ചെയ്യുന്നുണ്ട്.
ബിഹാറില്‍ ഒരു യാത്ര നടത്തിയതിന് ശേഷം അദ്ദേഹം രണ്ട് മാസത്തേക്ക് വിദേശത്തേക്ക് അവധിക്കാലത്തിന് പോയി. അന്ന് അദ്ദേഹം വിയറ്റ്നാമിലേക്കാണ് പോയത്, ഒരുപക്ഷേ ഇത്തവണയും അദ്ദേഹം അവിടെക്ക് തന്നെയായിരിക്കും പോയിരിക്കുന്നത്."
പ്രദീപ് ഭണ്ഡാരിയും പരിഹാസവുമായി രംഗത്തെത്തി: "രാഹുല്‍ ഗാന്ധി തനിക്ക് ഏറ്റവും നന്നായി അറിയാവുന്ന കാര്യം വീണ്ടും ചെയ്യുന്നു: ഒരു ഇടവേള എടുത്ത് അവധിക്കാലം ആസ്വദിക്കുന്നു! രാഹുല്‍ ഗാന്ധി ഇന്ത്യയിലില്ല! നവരാത്രി സമയത്ത് രാഹുല്‍ ഗാന്ധി എന്താണ് ചെയ്യുന്നത്? ഒരു ഇടവേള ആസ്വദിക്കുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.