ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ മകനും വന്യജീവി-സ്ട്രീറ്റ് ഫോട്ടോഗ്രാഫറുമായ റെയ്ഹാന് വദ്രയുടെ 75 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് വിലക്ക്. പ്രദര്‍ശനത്തില്‍ ഡല്‍ഹി സമരചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ളവയ്ക്കാണ് നിയന്ത്രണം.
ന്യൂഡല്‍ഹിയിലെ ബിക്കാനീര്‍ ഹൗസില്‍ 'നോ ഐഡിയ ഈസ് ഫൈനല്‍' എന്ന പേരിലാണ് ചിത്രപ്രദര്‍ശനം. ഡല്‍ഹി ജന്തര്മന്തറിലടക്കം നടന്ന യുവജന പ്രക്ഷോഭങ്ങളുടെ ദൃശ്യങ്ങളാണ് പ്രധാനമായും മാറ്റാന്‍ ആവശ്യപ്പെട്ടത്. ഇവയ്ക്ക് അമിത രാഷ്ട്രീയസ്വഭാവമുണ്ടെന്നും വേദി അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്നുമാണ് ബിക്കാനീര്‍ ഹൗസ് മാനേജ്മെന്റിന്റെ വാദം.ആകെ പ്രദര്‍ശിപ്പിക്കാന്‍ നിശ്ചയിച്ചിരുന്ന 105 ഫോട്ടോഗ്രാഫുകളില്‍ 75 എണ്ണവും നീക്കംചെയ്തതോടെ, ഗാലറിയുടെ ചുമരുകളില്‍ ആണികളും ഒഴിഞ്ഞ ഇടങ്ങളുമാണ് കൂടുതല്‍. ചിത്രങ്ങള്‍ മാറ്റാത്തപക്ഷം പരിപാടി റദ്ദാക്കുമെന്ന് സംഘാടകര്‍ ഭീഷണിപ്പെടുത്തിയതായും റെയ്ഹാന് സാമൂഹികമാധ്യമത്തിലൂടെ അറിയിച്ചു.
എന്നാല്‍, മുന്‍കൂട്ടി നല്കിയ ലേഔട്ടില്‍ എതിര്‍പ്പ് ഉന്നയിക്കാതിരുന്ന അധികൃതര്‍, ഉദ്ഘാടനത്തിന് തൊട്ടുമുന്പുമാത്രം തീരുമാനം അടിച്ചേല്‍പ്പിക്കുകയായിരുന്നെന്ന് റെയ്ഹാന് വദ്ര പറഞ്ഞു. ചിത്രങ്ങളില്‍നിന്ന് പ്രകോപനപരമായ ഉള്ളടക്കങ്ങളും രാഷ്ട്രീയ മുദ്രാവാക്യങ്ങളും നേരത്തേതന്നെ ഒഴിവാക്കിയിരുന്നു.
ഒരു കലാകാരന് എന്ന നിലയില്‍ സമരങ്ങളെ ഡോക്യുമെന്റ് ചെയ്യുകമാത്രമാണ് ചെയ്തത്. ദേശീയ പതാകയുള്ള ചിത്രങ്ങള്‍പോലും നീക്കംചെയ്യാന്‍ അധികൃതര്‍ ആവശ്യപ്പെട്ടെങ്കിലും താന്‍ ശക്തമായി എതിര്‍ത്തതായും ഒഴിവാക്കപ്പെട്ട ചിത്രങ്ങള്‍ മറ്റൊരു വേദിയില്‍ പ്രദര്‍ശിപ്പിക്കുമെന്നും റെയ്ഹാന് അറിയിച്ചു






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.