കേരളത്തിന് ആദ്യ വിസ്റ്റാഡോം കോച്ച്; മധുര-ഗുരുവായൂര്‍ എക്സ്പ്രസില്‍ ഇനി കാഴ്ചകള്‍ കൂടുതല്‍ മനോഹരം,

കേരളത്തിന് ആദ്യ വിസ്റ്റാഡോം കോച്ച്; മധുര-ഗുരുവായൂര്‍ എക്സ്പ്രസില്‍ ഇനി കാഴ്ചകള്‍ കൂടുതല്‍ മനോഹരം,

കൊല്ലം: ദക്ഷിണ റെയില്‍വേയിലെ ആദ്യ വിസ്റ്റാഡോം കോച്ചുകള്‍ കേരളത്തിലേക്ക്. കൊല്ലം - പുനലൂര്‍ - ചെങ്കോട്ട പാത വഴി സര്‍വീസ് നടത്തുന്ന മധുര - ഗുരുവായൂര്‍ എക്സ്പ്രസിലാണ് (Train No. 16327/16328) ഈ പ്രത്യേക കോച്ച് അനുവദിച്ചിരിക്കുന്നത്.

കേരളത്തിലൂടെ ഓടുന്ന ഒരു ട്രെയിനില്‍ ആദ്യമായാണ് വിസ്റ്റാഡോം സൗകര്യം ലഭ്യമാകുന്നത്. ഈ മാസം 22 മുതല്‍ സര്‍വീസ് ആരംഭിക്കും ചെങ്കുത്തായ മലനിരകള്‍, തുരങ്കങ്ങള്‍, പച്ചപ്പു നിറഞ്ഞ കുന്നിന്‍ചരിവുകള്‍, പുഴയോരങ്ങള്‍ എന്നിവയിലൂടെ കടന്നുപോകുന്ന കൊല്ലം - ചെങ്കോട്ട റൂട്ട് യാത്രക്കാര്‍ക്ക് എന്നും പ്രിയപ്പെട്ടതാണ്.

 പശ്ചിമഘട്ടത്തിന്റെ മനോഹര കാഴ്ചകള്‍ ഇനി വലിയ ഗ്ലാസ് ജനലുകളിലൂടെ അടുത്തു കണ്ടുകൊണ്ട് യാത്ര ചെയ്യാം. ഈ പാതയില്‍ വിസ്റ്റാഡോം കോച്ചുകള്‍ അനുവദിക്കണമെന്നത് വര്‍ഷങ്ങളായുള്ള ആവശ്യമായിരുന്നു.

/ട്രെയിന്‍ നമ്പറുകള്‍: 16327 / 16328 (മധുര - ഗുരുവായൂര്‍ - മധുര എക്സ്പ്രസ്) കാലയളവ്: ഈമാസം 22 മുതല്‍ 2027 ജനുവരി 15 വരെ മധുര-ഗുരുവായൂര്‍ സര്‍വീസിലും, 23 മുതല്‍ 2027 ജനുവരി 16 വരെ ഗുരുവായൂര്‍-മധുര സര്‍വീസിലും ഈ കോച്ച് ലഭ്യമായിരിക്കും.

വിസ്റ്റാഡോം കോച്ച്

യാത്രക്കാര്‍ക്ക് പ്രകൃതിദൃശ്യങ്ങള്‍ തടസ്സമില്ലാതെ ആസ്വദിക്കാന്‍ പാകത്തില്‍ കൂറ്റന്‍ ഗ്ലാസ് ജനലുകളും ഗ്ലാസ് മേല്‍ക്കൂരയും (Glass Panels) അടങ്ങിയ പ്രത്യേക കോച്ചുകളാണിത്. കാഴ്ചകള്‍ കാണുന്നതിനനുസരിച്ച് തിരിക്കാന്‍ കഴിയുന്ന റൊട്ടേറ്റിങ് സീറ്റുകളും വിസ്റ്റാഡോം കോച്ചുകളുടെ സവിശേഷതയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network