കൊല്ലം: കാട്ടാന ആക്രമിക്കാൻ എത്തിയപ്പോള്‍ ബൈക്ക് ഉപേക്ഷിച്ചു ഓടിയ യാത്രക്കാരന് വീണു പരിക്ക്. പത്തനാപുരം വെള്ളംതെറ്റി ബിനീഷ് ഭവനില്‍ ശശീന്ദ്രന് (64) ആണ് പരിക്കേറ്റത്.
അച്ചൻകോവില്‍ റോഡില്‍ ചെമ്പനരുവി ചെമ്പോല പൂവണ്ണില്‍ ഇന്നലെ വൈകിട്ട് ആറുമണിക്കായിരുന്നു സംഭവം. അച്ചൻകോവിലില്‍ നിന്ന് പത്തനാപുരത്തേക്ക് ബൈക്കില്‍ വരികയായിരുന്നു ശശീന്ദ്രൻ. ഇടുങ്ങിയ റോഡും വളവുമുള്ള ഇവിടെ ആന അടുത്തെത്തിയപ്പോഴാണ് ശശീന്ദ്രൻ കണ്ടത്.ആനയെ പേടിച്ച് പരിക്കേറ്റ കാലുമായി കാട്ടില്‍ കുറ്റിച്ചെടികള്‍ക്കിടയില്‍ മണിക്കൂറുകളോളം മറഞ്ഞിരുന്നാണ് രക്ഷപ്പെട്ടത്. ഇതുവഴിയെത്തിയ ജീപ്പിലെ യാത്രക്കാർ സംഭവം കണ്ട് വണ്ടി നിർത്തിയതോടെ ഇതില്‍ കയറി ചെമ്പനരുവി കുട്ടുമുക്കിലെത്തി. ഇവിടെ നിന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ജീപ്പിലാണ് പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തി ചികിത്സ തേടിയത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.